കൊല്‍ക്കത്തയില്‍ റെയില്‍വേ കെട്ടിടത്തില്‍ അഗ്നിബാധ ; 9 പേര്‍ മരിച്ചു

User
0 0
Read Time:1 Minute, 23 Second

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റെയില്‍വേ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്ബതുപേര്‍ മരിച്ചു. റെയില്‍വേ ​ടിക്കറ്റിങ്​ ഓഫിസിലാണ്​ തീപിടിത്തമുണ്ടായത്​​.അഗ്നിബാധയില്‍ നാലു ഫയര്‍ ഫോഴ്​സ്​ ഉദ്യോഗസ്​ഥര്‍, ഒരു പൊലീസുകാരന്‍, റെയില്‍വേ ഓഫിസര്‍, സുരക്ഷ ജീവനക്കാരന്‍ എന്നിവരാണ്​ മരിച്ചത്​.ഞായറാഴ്ച വൈകി​ട്ട്​ ആറോടെയാണ്​ അപകടം. ​

12ാം നിലയുടെ ലിഫ്​റ്റില്‍ നിന്നാണ്​ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തത്​. ലിഫ്​റ്റിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ​25ഓളം ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത് .

അപകടത്തില്‍ റെയില്‍വേ മന്ത്രി പീയുഷ്​ ഗോയല്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. മുഖ്യമന്ത്രി മമത ബാനര്‍ജി രാത്രി 11 മണിയോടെ അപകട സ്​ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരം ജില്ലയില്‍ 74 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും: കളക്ടര്‍

തിരുവനന്തപുരം: ജില്ലയില്‍ 62 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 7,34,500 (ഏഴുലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്) ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ന് (മാര്‍ച്ച്‌ 09) റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തും. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍, രാവിലെ 10 മുതല്‍ വൈകിട്ടു മൂന്നു വരെ മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. പോളിങ് ഓഫിസര്‍ മാര്‍ക്കായി […]

You May Like

Subscribe US Now