കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല

User
0 0
Read Time:1 Minute, 34 Second

ന്യൂഡല്‍ഹി | വാക്‌സിന്‍ വിതരണത്തില്‍ കേരളത്തോടുള്ള അവഗണന തുടരുന്നു. കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തെ ഭാരത് ബയോടെക് ഉള്‍പ്പെടുത്തിയില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുക. ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല. കേന്ദ്രനയം അനുസരിച്ചാണ് വാക്സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്ബനി അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിന്‍ വിതരണം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ലഭ്യതക്കനുസരിച്ച്‌ പരിഗണിക്കുമെന്നാണ് കമ്ബനി വിശദീകരണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്തനംതിട്ട കനറാ ബാങ്കില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്, എട്ടുകോടിയലധികം രൂപ തട്ടിയെടുത്തു, ഇടപാടുകാരന്റെ അനുമതിയില്ലാതെ 10 ലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു, ജീവനക്കാരന്‍ കുടുംബസമേതം ഒളിവില്‍

പത്തനംതിട്ട: പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. കോടികള്‍ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച്‌ ഇടപാടുകാരന്‍ പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് […]

You May Like

Subscribe US Now