കൊവിഡിനോട് പടവെട്ടി വിജയിക്കും; ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുളളതെന്ന് പ്രധാനമന്ത്രി

User
0 0
Read Time:2 Minute, 35 Second

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജന്‍ ലഭ്യതയും മരുന്നുകളുടെ ലഭ്യതയും കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനേഷന്‍ തുടരും. പൂഴ്ത്തിവയ്‌പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുകയാണ്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നല്‍കുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മരുന്നുകളുടെ ഉത്പാദനം വന്‍തോതിലാണ് കൂട്ടിയത്. കൊവിഡ് വാക്‌സിനേഷനില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കോടതികള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പിഎം കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ ഒമ്ബതര കോടി കര്‍ഷകകുടുംബങ്ങള്‍ക്കായി19,000 കോടി രൂപയുടെ സഹായമാണ് ലഭിക്കുക. നാല് മാസം കൂടുമ്ബോള്‍ രണ്ടായിരം രൂപ വീതം വര്‍ഷം ആറായിരം രൂപ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. പരിപാടിയില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയും ചെയ്‌തു. കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്.വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ട്രാന്‍സ് യമുന ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത് . അതെ സമയം ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ കൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിലെ […]

You May Like

Subscribe US Now