കൊവിഡ്​ ബാധിച്ച്‌​ മരിച്ചവരെയോര്‍ത്ത് വിങ്ങിപ്പൊട്ടി മോദി; മുതലകണ്ണീരെന്ന് സോഷ്യല്‍മീഡിയ

User
0 0
Read Time:2 Minute, 19 Second

രാജ്യത്ത്​ കൊവിഡ്​ ബാധിച്ച്‌​ മരിച്ചവരെയോര്‍ത്ത്​ വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി ​ന​രേന്ദ്ര മോദിയെ പരിഹസിച്ച്‌​ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ​. വെള്ളിയാഴ്​ച സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവര്‍ത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ സംഭവം. കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ചുക്കാന്‍ പിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.

‘കാശിയിലെ ഒരു സേവകനെന്ന നിലയില്‍, വാരാണസി​യിലെ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ച്‌ പ്രശംസനീയമായ രീതിയില്‍ ജോലി ചെയ്യുന്ന​ ഡോക്​ടര്‍മാരോടും നഴ്​സുമ​ാരോടും ടെക്​നീഷ്യന്‍മാരോടും വാര്‍ഡ്​ ബോയ്​മാരോടും ആംബുലന്‍സ്​ ഡ്രൈവര്‍​മാരോടും’ -മോദി പറഞ്ഞു..

അതേസമയം കൊവിഡ്​ മൂലം ജീവന്‍ നഷ്​ടമായവരെ ഓര്‍ത്തുള്ള മോദിയുടെ കണ്ണീര്‍ മുതലക്കണ്ണീ​രെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രതികരണം. രാജ്യത്ത്​ കൊവിഡ്​ പിടിമുറുക്കുമ്ബോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെന്‍ട്രല്‍ വിസ്​ത ഉള്‍പ്പെടെയുള്ളവ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയര്‍ന്നു. കൂടാതെ വാക്​സിന്‍ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ടാം തരംഗത്തില്‍ പ്രതിദിനം 4000ത്തില്‍ അധികം പേര്‍ക്കാണ്​ രാജ്യത്ത്​ ജീവന്‍ നഷ്​ടമാകുന്നത്​. പ്രധാനമന്ത്രിയുടെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌​ ബി.ജെ.പിയില്‍നിന്നുപോലും നിരവധി​പേര്‍ രംഗത്തെത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാറ്റം അനിവാര്യം, അല്ലാത്തപക്ഷം കേരളത്തിന്റെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടി;ആഞ്ഞടിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസില്‍ സമ്ബൂര്‍ണ മാറ്റം അനിവാര്യമാണന്ന് അദ്ദേഹം തുറന്നടിച്ചു. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തതെന്നും പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥതയുമുള്ള പുതുതലമുറയെ വാര്‍ത്തില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരുമെന്ന് ഉണ്ണിത്താന്‍ തുറന്നടിച്ചു.

Subscribe US Now