കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും; ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്

User
0 0
Read Time:2 Minute, 8 Second

ഭുവനേശ്വര്‍: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിര്‍ച്വല്‍ മീറ്റിം​ഗ് വിളിച്ച്‌ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. കൊവിഡ് 19 ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ വീടുകള്‍ തോറുമുള്ള സര്‍വ്വേ നടത്താന്‍ അം​ഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ് എന്നിവരെ ചുമതലപ്പെടുത്തുമെന്ന് നവീന്‍
പ്ടനായിക് പ്രഖ്യാപിച്ചു.

മെയ് 24 മുതല്‍ ഈ സര്‍വ്വേ ആരംഭിക്കും. ഇതിനായി ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് മൂന്നുമാസത്തേക്ക് പ്രതിമാസം 1000 രൂപ ഇന്‍സെന്റീവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് മിഷന്‍ ശക്തി ​ഗ്രൂപ്പുകള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കേഴ്സ് എന്നിവരെ തുടക്കം മുതല്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു.കൊവിഡിനെതിരെ മറ്റ് സംസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്‌, അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡിനെതിരെ സജീവമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.

ആദ്യത്തെ കൊവിഡ് തരം​ഗവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ആരോ​ഗ്യസംവിധാന​ങ്ങള്‍ വളരെയധികം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഐസിയു, കിടക്കകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് മൂലം നിരവധി കുടുംബങ്ങള്‍ അനാഥമായിട്ടുണ്ട്. അത്തരം കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും പട്നായിക് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹരിയാനയില്‍ 27 വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; സംഭവത്തില്‍ പൊലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടി

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ 27 വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു.സംഭവത്തില്‍ പൊലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടി. മരണത്തില്‍ അസ്വാഭാവികത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തു വരികയായിരുന്നു.പൊലീസുകാര്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. കഴിഞ്ഞ ദിവസം കാണാതായ ആസിഫ് ഹുസ്സൈന്‍ എന്ന യുവാവാണ് മരിച്ചത്. മരുന്ന് വാങ്ങാന്‍ കടയില്‍ രണ്ട് സഹോദരങ്ങളുമൊത്ത് പോയ ആസിഫിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.മരണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കുണ്ഡലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്‌വേ തടഞ്ഞു.

Subscribe US Now