Read Time:1 Minute, 0 Second
ന്യൂഡല്‍ഹി ∙ ഇന്ത്യ വികസിപ്പിച്ച കോവാക്സീന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷ് വര്ധന്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഭാരത് ബയോടെക്കിന്റെ കോവാക്സീനില്‍ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണു വിശദീകരണം.
കോവാക്സീനും കോവിഷീല്‍ഡും സുരക്ഷിതമാണെന്നും വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു
. മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പൂര്‍ത്തിയാകുന്നതു വരെ കോവാക്സീന് സംസ്ഥാനത്തേക്ക് അയയ്ക്കരുതെന്നുകാട്ടി സംസ്ഥാന ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ ഹര്‍ഷ് വര്‍ധനു കത്തെഴുതിയിരുന്നു.