കോവിഡിനെക്കുറിച്ച്‌ സ്ഥിരീകരിക്കുന്നതിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു; റിപ്പോര്‍ട്ട്

User
0 0
Read Time:1 Minute, 35 Second

വാഷിങ്ടന്‍ : കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണെന്ന ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന റിപ്പോര്‍ട്ടുകളുമായി യുഎസ് മാധ്യമങ്ങള്‍. ചൈന കോവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019 നവംബറില്‍ വുഹാനിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

വൈറസ് ലാബില്‍നിന്നു തന്നെ പുറത്തുവന്നതാണെന്ന വാദങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് ഈ റിപ്പോര്‍ട്ട്. കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന അടുത്തഘട്ടം അന്വേഷണത്തെക്കുറിച്ച്‌ ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്​ വാക്​സിന്‍ കുത്തിവെപ്പില്‍നിന്ന്​ രക്ഷപ്പെടാന്‍ നദിയില്‍ ചാടി യു.പിയിലെ ഗ്രാമവാസികള്‍

ലഖ്​നോ: കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ ​രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഉത്തര്‍പ്രദേശിലെ ബാരബങ്കി ഗ്രാമവാസികള്‍. ജനങ്ങള്‍ക്ക്​ വാക്​സിന്‍ കുത്തിവെപ്പ്​ നല്‍കാന്‍ അധികൃതര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ്​ സംഭവം. ശനിയാഴ്​ചയാണ്​ ഗ്രാമത്തില്‍ വാക്​സിനേഷന്‍ സംഘടിച്ചത്​. അതില്‍ 14 പേര്‍ മാത്രമാണ്​ വാക്​സിന്‍ സ്വീകരിച്ചതെന്നും രാംനഗര്‍ സബ്​ ഡിവിഷനല്‍ മജിസ്​ട്രേറ്റ്​ രാജീവ്​ കുമാര്‍ ശുക്ല പറഞ്ഞു. വാക്​സിനെക്കുറിച്ച്‌​ പല തെറ്റിദ്ധാരണകളും അവര്‍ക്കിടയില്‍ പരന്നിരുന്നു. അതിനാല്‍തന്നെ വാക്​സിന്‍ സ്വീകരിക്കേണ്ടതി​െന്‍റ പ്രധാന്യത്തെക്കുറിച്ച്‌​ ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുകയും ചെയ്​തു. എന്നാല്‍ കുറച്ച​ുപേര്‍ വാക്​സിന്‍ […]

You May Like

Subscribe US Now