കോവിഡിന്റെ ‘ഇന്ത്യന്‍ വ​കഭേദം’ പരാമര്‍ശം ; കമല്‍നാഥിനെതിരെ എഫ്​.ഐ.ആര്‍

User
0 0
Read Time:4 Minute, 29 Second

ഭോപാല്‍: കോവിഡിന്റെ ഇന്ത്യന്‍ വ​കഭേദമെന്ന പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ്​ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കമല്‍നാഥിനെതിരെ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു . കോവിഡ്​ 19​ വൈറസിന്റെ ഇന്ത്യന്‍ വ​കഭേദമെന്ന പരാമര്‍ശത്തിലൂടെ പരി​ഭ്രാന്തി പരത്തുന്നുവെന്ന്​ ആരോപിച്ചാണ്​ മധ്യപ്രദേശ്​ പൊലീസ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍​ ചെയ്​തത്​.

അതേസമയം എഫ്.ഐ.ആറിനെ ‘നിരാശയില്‍ നിന്നുള്ള പ്രവൃത്തി’യെന്നാണ്​ കമല്‍നാഥ്​ വിശേഷിപ്പിച്ചത്​. സര്‍ക്കാറിന്​ ഉത്തരങ്ങള്‍ ഇല്ലാത്തതിനാല്‍ ചോദ്യം ചോദിക്കുന്ന ആരെയും ദേശദ്രോഹിയായി മുദ്രകുത്തുമെന്നും അദ്ദേഹം വിമര്‍ശിച്ചു .

ബി.ജെ.പി ഭോപാല്‍ ജില്ല പ്രസിഡന്‍റ്​ സുമിത്​ പചോരിയുടെ പരാതിയിലാണ്​ കമല്‍നാഥിനെതിരെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​. പരാതിയില്‍ മന്ത്രിയായ വിശ്വസ്​ സാരംഗും എം.എല്‍.എ രാമേശ്വര്‍ ശര്‍മയും മറ്റു ബി.ജെ.പി നേതാക്കളും ഒപ്പിട്ടിരുന്നു.

വിര്‍ച്വല്‍ മാധ്യമ കൂടിക്കാഴ്​ചയില്‍ കമല്‍നാഥ്​ ‘കൊറോണയുടെ ഇന്ത്യന്‍ വകഭേദം’ എന്ന്​ ഉപയോഗിച്ചു. ഈ പരാമര്‍ശം ഇന്ത്യയെ മോശമായി ചിത്രീകരിക്കും. കൂടാതെ പരി​ഭ്രാന്തി സൃഷ്​ടിക്കുകയും ചെയ്യുമെന്നും പരാതിയില്‍ പറയുന്നു. ലോകമെമ്ബാടും ‘ഇന്ത്യന്‍ കൊറോണ’ എന്നാണ്​ ഇപ്പോള്‍ പടരുന്ന രോഗം അറിയപ്പെടുന്നത്​. നിരവധി പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ഇതിനെ ഇന്ത്യന്‍ വകഭേദമെന്ന്​ വിശേഷിപ്പിക്കുകയും ചെയ്​തതായി പരാതിയില്‍ പരാമര്‍ശിക്കുന്നു .

“ഇത്​ വളരെ സങ്കടകരമാണ്​. ലോകമെമ്ബാടും ഇന്ത്യക്ക്​ മോശം പേര്​ ലഭിച്ചു. ഇത്​ ചൈനയില്‍നിന്നുള്ള ഒരു വൈറസാണ്​. ഇപ്പോള്‍ അതിനെ വിളിക്കുന്നത്​ ഇന്ത്യന്‍ വകഭേദമെന്നും. നിരവധി പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ഇന്ത്യന്‍ വകഭേദമെന്ന്​ വിളിക്കുന്നു. ഇന്ത്യക്കാര്‍ക്ക്​ തൊഴിലെടുക്കാനോ പഠിക്കാനോ വിദേശത്തേക്ക്​ പോകാന്‍ കഴിയുന്നില്ല, കാരണം അവര്‍ ഇന്ത്യക്കാരായതുകൊണ്ടുതന്നെ – കമല്‍നാഥ്
ഇത്തരത്തിലാണ് പ്രതികരിച്ചത് .

അതേസമയം കമല്‍നാഥിന്റെ പ്രസ്​താവനക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്​ രാജ്യത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കമല്‍നാഥ്​ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌​ രാജ്യത്ത്​ അരാജകത്വം സൃഷ്​ടിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാ​െണന്നും ബി.ജെ.പിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .കോവിഡ് മഹാമാരിയെ ചെറുക്കാനും എല്ലാവര്‍ക്കും ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡോക്​ടര്‍മാരും പൊലീസുകാരും പാരാമെഡിക്കല്‍ ജീവനക്കാരും സാമൂഹിക സംഘടനകളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

അതെ സമയം കോവിഡിന്‍റെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നായിരുന്നു കമല്‍നാഥിന്റെ വിമര്‍ശനം . കോവിഡ്​ മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നു. ഇത്​ എതിര്‍ക്കപ്പെ​ടേണ്ടതും ഭയപ്പെടുത്തുന്നതുമാണെന്നായിരുന്നു കമല്‍നാഥ് പ്രതികരിച്ചത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച കരതൊടും; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബം​ഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. കേരളത്തില്‍ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള […]

You May Like

Subscribe US Now