കോവിഡിന് പുതിയ ആന്‍റിബോഡി ചികിത്സ: രണ്ട് രോഗികള്‍ 12 മണിക്കൂറിനകം സുഖം പ്രാപിച്ചെന്ന് ആശുപത്രി

User
0 0
Read Time:2 Minute, 41 Second

ന്യൂഡല്‍ഹി: കോവിഡിന് പുതിയ ആന്‍റിബോഡി ചികിത്സ ഫലപ്രദമാണെന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രി അധികൃതര്‍. രണ്ട് കൊവിഡ് രോഗികളില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മോണോക്ളോണല്‍ ആന്‍റിബോഡി ചികിത്സാ രീതി പരീക്ഷിച്ചു വിജയിച്ചതായി ആശുപത്രി പത്രകുറിപ്പ് ഇറക്കി. പുതിയ ചികിത്സ മൂലം 12 മണിക്കൂറിനകം രോഗികള്‍ ആശുപത്രി വിട്ടുവെന്ന് ഡോക്ടര്‍ അറിയിച്ചു.

36 വയസുള്ള ഒരു ആരോഗ്യപ്രവര്‍ത്തകനിലും 80 വയസ് കഴിഞ്ഞ പി.കെ റസ്ദാന്‍ എന്ന ഡയബറ്റിക് രോഗിയിലുമാണ് മോണോക്ളോണല്‍ ആന്‍റിബോഡി ചികിത്സാ രീതി പ്രയോഗിച്ചത്. ആരോഗ്യപ്രവര്‍ത്തകന് കടുത്ത പനി, ചുമ, ശരീരവേദന, കടുത്ത തളര്‍ച്ച എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സയെടുത്ത് 12 മണിക്കൂറിനകം ഇദ്ദേഹത്തിന് ആശുപത്രി വിടാന്‍ കഴിഞ്ഞു.

രണ്ടാമത്തെ രോഗിയായ റസ്ദാന് കടുത്ത പനി, ശരീര വേദന, കടുത്ത പ്രമേഹം എന്നിവയുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ഹൈപര്‍ടെന്‍ഷനും ശരീരത്തിലെ ഓക്സിജന്‍ അളവിലെ കുറവും ആശങ്കയുണ്ടാക്കുന്നതായിരുന്നു. പുതിയ ചികിത്സരീതി അദ്ഭുതകരമായ മാറ്റങ്ങളാണ് ഇദ്ദേഹത്തില്‍ വരുത്തിയത്. റസ്ദാന്‍ 12 മണിക്കൂറിനകം ആശുപത്രി വിട്ടു.

ശരിയായ രീതിയില്‍ ശരിയായ സമയത്ത് ഉപയോഗിച്ചാല്‍, മോണോക്ളോണല്‍ ആന്റിബോഡി കോവിഡ് ചികിത്സാ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പൂജാ ഖോസ്ല പറഞ്ഞു. കടുത്ത രോഗികളില്‍ പോലും ഈ ചികിത്സാ രീതി കൊണ്ട് ആശുപത്രി വാസം ഒഴിവാക്കാന്‍ സാധിക്കുമെന്നും സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ ചികിത്സയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. ബ്ലാക് ഫംഗസ് പോലുള്ള രോഗബാധയില്‍ നിന്നും ഈ ചികിത്സ മൂലം ഒഴിവാകാന്‍ സാധിക്കുമെന്നും പൂജ ഖോസ്ല പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുട്ടില്‍ മരംമുറി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു: എല്ലാം മുന്‍ മന്ത്രി കെ. രാജുവിന്റെ ഒത്താശയോടെ, വെളിപ്പെടുത്തല്‍

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍. മരംമുറിയെ കുറിച്ച്‌ മുന്‍ വനം മന്ത്രി കെ. രാജുവിന് അറിയാമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേസിലെ പ്രതിയായ റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരംകൊള്ള തടഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് താനുള്‍പ്പടെയുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതി നല്‍കിയിരുന്നതാണെന്നും എന്നാല്‍, പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബെന്നി ആരോപിക്കുന്നു. ഉത്തരവുണ്ടാക്കാന്‍ മുന്‍ റവന്യു വനം […]

You May Like

Subscribe US Now