കോവിഡിന് വീണ്ടും വകഭേദം; പ്രതിരോധം തകര്‍ക്കുന്ന അപകടകാരിയായ ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’

User
0 0
Read Time:1 Minute, 47 Second

ന്യുഡല്‍ഹി: കോവിഡിനെതിരെ രാജ്യം സര്‍വ്വശക്തിയുമെടുത്ത് പോരാടുമ്ബോള്‍ എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തുകൊണ്ട് വകഭേദം വന്ന പുതിയ വൈറസ് എത്തി. രോഗിയുടെ പ്രതിരോധശേഷി അപ്പാടെ തകര്‍ത്തുകളയുന്ന മൂന്നിരട്ടി വകഭേദം വന്ന വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. സാര്‍സ്-കോവ്-2് ബി എന്ന വകഭേദമാണിത്.

മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മാരകമായ ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ കണ്ടെത്തിയിരിക്കുന്നത്. ഈ വകഭേദം ലോകമെമ്ബാടുമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമാണിത്.

കൂടുതല്‍ പേരെ വേഗത്തില്‍ രോഗികളാക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് മക്ഗില്‍ യൂണിവേഴ്‌സിറ്റി സാം്രകമിക രോഗശാസ്ത്ര വിഭാഗം ഡോ.മധുക്കര്‍ പൈ പറഞ്ഞു. വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കുകയാണ് ഏക മാര്‍ഗം. കേവിഡിന്റെ ഇരട്ട വകഭേദം കണ്ടെത്താന്‍ വൈകിയതാണ് രാജ്യത്ത് കൂടുതല്‍ ഭീഷണിയായതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വകഭേദങ്ങള്‍ വന്ന വൈറസ് ആയിരുന്നു ഇതുവരെ ഭീഷണിയെങ്കില്‍ ഇനി മുതല്‍ മൂന്ന് വകഭേദങ്ങള്‍ വന്ന വൈറസുകളായിരിക്കും കുടുതല്‍ ഭീതി പരത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മൂന്നു ലക്ഷം കടന്നു; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം 2,104 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതിന് മുന്‍പ് അമേരിക്കയില്‍ മാത്രമാണ് ഒരു ദിവസം മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലാണ് […]

You May Like

Subscribe US Now