കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചു

User
0 0
Read Time:1 Minute, 34 Second

ഡല്‍ഹി: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്ബത്തിക സഹായമടക്കമുള്ള ക്ഷേമപദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 18 വയസ്സാകുന്നതുവരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കും. ഈ തുക ഉപയോഗിച്ച്‌ 18 മുതല്‍ 23 വയസ്സുവരെ പ്രതിമാസ സ്റ്റൈപ്പന്‍ഡ് നല്‍കും. ഉന്നതവിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ഇതുപയോഗിക്കാം. 23 വയസ്സാകുമ്ബോള്‍ മൊത്തം തുക ലഭിക്കും.

സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമായിരിക്കും. 10 വയസ്സില്‍ താഴെയുള്ളവര്‍ക്കു സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പഠിക്കാം. ഫീസ്, യൂണിഫോം, പുസ്തക ചെലവുകള്‍ പിഎം കെയേഴ്സ് ഫണ്ടില്‍നിന്നു നല്‍കും. 10 വയസ്സിനു മുകളിലാണങ്കില്‍ സൈനിക് സ്കൂള്‍, നവോദയ തുടങ്ങിയ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിപ്പിക്കും. രക്ഷിതാക്കളായി ആരെങ്കിലുമുണ്ടെങ്കില്‍ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പഠിക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. കാലവര്‍ഷം എത്താനിരിക്കെ അണക്കെട്ടുകളില്‍ മുന്നോരുക്കങ്ങളുമായി കെഎസ്‌ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുന്‍കരുതലിന്‍്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്.മൂഴിയാര്‍ അണക്കെട്ടില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

You May Like

Subscribe US Now