കോവിഡ്​ കെയര്‍ സെന്‍റര്‍ ഉദ്​ഘാടനത്തിനെത്തിയ ബി.ജെ.പി മന്ത്രി പ്രസംഗിച്ചത്​ ‘യാഗം നടത്തിയാല്‍ കോവിഡ്​ പമ്ബകടക്കുമെന്ന്​​’

User
0 0
Read Time:1 Minute, 53 Second

ഇന്‍ഡോര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന്​ രാജ്യം കടുത്ത ​പ്രതിസന്ധി നേരിടു​േമ്ബാള്‍ അശാസ്​ത്രീയ പ്രചരണവുമായി ബി.ജെ.പി മന്ത്രി.യാഗം നടത്തിയാല്‍ കോവിഡ്​ പമ്ബ കടക്കുമെന്നായിരുന്നു ഇന്‍ഡോറില്‍ കോവിഡ്​ കെയര്‍ സെന്‍റര്‍ ഉദ്​ഘാടനം ചെയ്​ത ശേഷം സാംസ്​കാരിക മന്ത്രി ഉഷ താക്കൂര്‍ നടത്തിയ ​​പ്രസ്​താവന.

കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിലൊന്നാണ്​ മധ്യപ്രദേശ്​.മന്ത്രിയുടെ അശാസ്​ത്രിയമായ ​പ്രസ്​താവനക്കെതിരെ വ്യാപകമായ എതിര്‍പ്പാണുയരുന്നത്​.

നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം. യാഗ്ന ചികിത്സ എന്നാണ് ഇതറിയപ്പെടുന്നത്. മഹാമാരിയെ തടുക്കാന്‍ ഇതൊക്കെയാണ് പൂര്‍വ്വികര്‍ ചെയ്തിരുന്നത്. ഇങ്ങനെ ചെയ്താല്‍ പിന്നെ കൊറോണയൊക്കെ ഇന്ത്യയിലേക്ക്​ കടക്കില്ലെന്നായിരുന്നു ഉഷ താക്കൂര്‍ പറഞ്ഞത്​.

മുമ്ബും അശാസത്രിയ പ്രസ്​താവനകള്‍ മന്ത്രി നടത്തിയത്​ വിവാദമായിരുന്നു. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ എന്നും ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ട്​, അതിനാല്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യം തനിക്കില്ലെന്നായിരുന്നു ഉഷയുടെ മറുപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാസര്‍കോട് ഓക്‌സിജന്‍ ക്ഷാമം; സഹായമഭ്യര്‍ത്ഥിച്ച്‌ കളക്ടര്‍

കാസര്‍കോട്: ജില്ലയില്‍ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതലായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ രംഗത്ത്. കാസര്‍കോട് ജില്ലയിലെ ചില ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഇത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കാസര്‍കോട്ടെ ഗുരുതര സാഹചര്യം വെളിവാക്കുന്നന്നതാണ് കലക്ടറുടെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് പ്രതികരണങ്ങള്‍ വന്നു.

You May Like

Subscribe US Now