കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ ആശുപത്രി ബില്ല്​ 19 ലക്ഷം രൂപ; പരാതിയുമായി മക്കള്‍

User
0 0
Read Time:3 Minute, 44 Second

തിരുപ്പൂര്‍: തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്​ സ്വകാര്യ ആശുപത്രി നല്‍കിയത്​ 19ലക്ഷം രൂപയുടെ ബില്ല്​. 23 ദിവസത്തെ ചികിത്സക്കാണ്​ ഇത്രയും വലിയ തുക ബില്ലായി നല്‍കിയത്​.

മേയ്​ 25നാണ്​ എം. സുബ്രമണ്യന്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നത്​. തിരുപ്പൂരിലെ കനകംപാളയം സ്വദേശിയായിരുന്നു 62കാരനായ ഇദ്ദേഹം. സുബ്രമണ്യന്‍ മരിച്ചതോടെ ആശുപത്രി അധികൃതര്‍ 19 ലക്ഷം രൂപയുടെ ബില്‍ മക്കളായ ഹരികൃഷ്​ണനും കാര്‍ത്തികേയനും കൈമാറുകയായിരുന്നു. ഇത്രയും വലിയ ബില്‍ തുക ലഭിച്ചതോടെ മക്കളിരുവരും തിരുപ്പൂര്‍ ജില്ല കലക്​ടര്‍ക്ക്​ പരാതി നല്‍കി.

പിതാവിന്​ കോവിഡ്​ സഥിരീകരിച്ചതോടെ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ​പ്രവേശിപ്പിക്കു​േമ്ബാള്‍ അദ്ദേഹത്തി​െന്‍റ ആരോഗ്യനില തൃപ്​തികരമായിരുനുന്നു. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാന്‍ തുടങ്ങി. ഇതോടെ അത്യാഹിത വിഭാഗത്തില്‍​ പ്രവേശിപ്പിച്ചു. ​കോവിഡ്​ ഗുരുതരമായവര്‍ക്ക്​ നല്‍കുന്ന റെംഡിസിവിര്‍ ഡോസ്​ ഒന്നിന്​ 40,000 രൂപയാകുമെന്നായിരുന്നു ഡോക്​ടര്‍മാരുടെ വാദം. ഇതിനുപുറമെ ബന്ധുക്കള്‍ രണ്ടുലക്ഷം രൂപ നല്‍കുകയും ചെയ്​തതായി മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റെംഡിസിവിര്‍ കുത്തിവെച്ചതിന്​ ശേഷം സുബ്രമണ്യ​െന്‍റ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ഒാക്​സി​െന്‍റ പിന്തുണ​യോടെയാണ്​ കഴിഞ്ഞിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാമെന്ന്​ ഡോക്​ടര്‍മാര്‍ ഉറപ്പുനല്‍കുകയും ചെയ്​തിരുന്നു. ​എന്നാല്‍, മേയ്​ 24ന്​ തനിക്ക്​ ശ്വാസതടസമനുഭവപ്പെടുന്നതായി സുബ്രമണ്യന്‍ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചപ്പോള്‍ അവിടെ ഒാക്​സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും മൂന്നുമണിക്കൂറിനകം മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന്​ പരാതിയില്‍ പറയുന്നു.

മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം സുബ്രമണ്യന്‍ മരിക്കുകയായിരുന്നു. ഇതോടെ, സുബ്രമണ്യന്‍ 23 ദിവസം ചികിത്സയിലായിരുന്ന ആശുപത്രി അധികൃതര്‍ 19.05 ലക്ഷം രൂപയുടെ ബില്‍ നല്‍കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

ആശുപത്രിക്കെതിരെ പരാതി ലഭിച്ചതായി കലക്​ടര്‍ കെ. വിജയ കാര്‍ത്തികേയന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പിലെ ജോയിന്‍റ്​ ഡയറക്​ടറോട്​ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദേശീയപാതയിലെ വാഹനാപകടം: പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം‍ തുടങ്ങി

കായംകുളം: ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജങ്ഷന് സമീപം കഴിഞ്ഞദിവസം പുലര്‍ച്ചെ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു. പോലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ ഫോറന്‍സിക് വിഭാഗവും സയന്റിഫിക് വിഭാഗവും മോട്ടര്‍ വാഹന വകുപ്പും അപകടത്തില്‍പെട്ട വാഹനം പരിശോധിച്ചു. അമിതവേഗതയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിച്ചാണ് നിന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ ഇടതുഭാഗമാണ് ലോറിയില്‍ ഇടിച്ചത്. കാര്‍ അമിതവേഗത്തില്‍ പോകാന്‍ കാരണം മറ്റാരെങ്കിലും പിന്തുടര്‍ന്നതാണോ […]

You May Like

Subscribe US Now