കോവിഡ്​ വാക്​സിന്‍ കുത്തിവെപ്പില്‍നിന്ന്​ രക്ഷപ്പെടാന്‍ നദിയില്‍ ചാടി യു.പിയിലെ ഗ്രാമവാസികള്‍

User
0 0
Read Time:2 Minute, 5 Second

ലഖ്​നോ: കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ ​രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഉത്തര്‍പ്രദേശിലെ ബാരബങ്കി ഗ്രാമവാസികള്‍. ജനങ്ങള്‍ക്ക്​ വാക്​സിന്‍ കുത്തിവെപ്പ്​ നല്‍കാന്‍ അധികൃതര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ്​ സംഭവം.

ശനിയാഴ്​ചയാണ്​ ഗ്രാമത്തില്‍ വാക്​സിനേഷന്‍ സംഘടിച്ചത്​. അതില്‍ 14 പേര്‍ മാത്രമാണ്​ വാക്​സിന്‍ സ്വീകരിച്ചതെന്നും രാംനഗര്‍ സബ്​ ഡിവിഷനല്‍ മജിസ്​ട്രേറ്റ്​ രാജീവ്​ കുമാര്‍ ശുക്ല പറഞ്ഞു.

വാക്​സിനെക്കുറിച്ച്‌​ പല തെറ്റിദ്ധാരണകളും അവര്‍ക്കിടയില്‍ പരന്നിരുന്നു. അതിനാല്‍തന്നെ വാക്​സിന്‍ സ്വീകരിക്കേണ്ടതി​െന്‍റ പ്രധാന്യത്തെക്കുറിച്ച്‌​ ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുകയും ചെയ്​തു. എന്നാല്‍ കുറച്ച​ുപേര്‍ വാക്​സിന്‍ സ്വീകരിക്കാന്‍ തയാറായപ്പോള്‍ മറ്റുള്ളവര്‍ സരയു നദിയില്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരായ വാക്​സിന്‍ അല്ല കുത്തിവെക്കുന്നതെന്നും വിഷമാണ്​ കുത്തിവെക്കുന്നതുമെന്നാണ്​ അവരുടെ ധാരണ. അതിനാലാണ്​ അവര്‍ വാക്​സിന്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നതി​നിടെയാണ്​ ഇത്തരത്തിലുള്ള സംഭവം. 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ രാജ്യത്ത്​ വാക്​സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്​. എല്ലാവരും വാക്​സിന്‍ സ്വീകരിക്കുകയെന്നത്​ മാത്രമാണ്​ പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗവും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അംബാനിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടുന്നു; അതിവേഗം സ്വത്ത് വര്‍ദ്ധിപ്പിച്ച്‌ അദാനി, കൂടിയത് മ‌റ്റ് ശതകോടീശ്വരന്മാര്‍ക്ക് ലഭിച്ചതിലേറെ സമ്ബത്ത്

മുംബയ്: ഇന്ത്യയിലെ ഏറ്റവും സമ്ബന്നന്‍ ആര്? വര്‍ഷങ്ങളായി ഇതിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഭീഷണികളൊന്നുമില്ലാതെ, കുത്തകയായി മുകേഷ് അംബാനി നിലനിറുത്തിപ്പോന്ന ഒന്നാംസ്ഥാനം പിടിച്ചെടുക്കാന്‍ ഇപ്പോഴിതാ മറ്റൊരാള്‍ കുതിച്ചെത്തുകയാണ്, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഏഷ്യയിലെ തന്നെ ഏറ്റവും സമ്ബന്നനാണ് മുകേഷ് അംബാനി. എന്നാല്‍ കഴിഞ്ഞദിവസം ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്ബന്നനെന്ന പട്ടം ഗൗതം അദാനി സ്വന്തമാക്കിയിരുന്നു. ഇതോടെ, ഏഷ്യയിലെ ഏറ്റവും വലിയ […]

You May Like

Subscribe US Now