കോവിഡ്​ ; 798 ഡോക്​ടര്‍മാരുടെ ​ ജീവന്‍ പൊലിഞ്ഞെന്ന് ഐ.എം.എ

User
0 0
Read Time:1 Minute, 40 Second

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗo അതിരൂക്ഷമായ പശ്ചാത്തലത്തില്‍ 798 ഡോക്​ടര്‍മാരുടെ ​ ജീവന്‍ പൊലിഞ്ഞെന്ന് ​ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ ). ഡല്‍ഹിയില്‍ 123 ഡോക്​ടര്‍മാര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു .​ രാജ്യതലസ്ഥാനമാണ് പട്ടികയില്‍ ഒന്നാമത് ​. ബിഹാറില്‍ 115 പേരും മരണത്തിന് കീഴടങ്ങി .

കോവിഡിന്റെ അതി തീവ്ര വ്യാപന ശേഷിയുള്ള ‘ഡെല്‍റ്റ പ്ലസ്’​ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്​ട്രയിലും കേരളത്തിലും ഡോക്​ടര്‍മാരുടെ മരണം തുടരുകയാണ്​. ഇതുവരെ മഹാരാഷ്​ട്രയില്‍ 23 പേരും കേരളത്തില്‍ 24 പേരും മരിച്ചു. പുതുച്ചേരിയിലാണ്​ ഏറ്റവും കുറവ്​ കോവിഡ്​ മരണം സ്ഥിരീകരിച്ചിരിക്കുന്നത്​. ഒരു ഡോക്​ടര്‍ മാത്രമാണ്​ പുതുച്ചേരിയില്‍ കോവിഡിന് കീഴടങ്ങിയത് .

ജൂണ്‍ 25ന്​ 776 ഡോക്​ടര്‍മാര്‍ക്ക്​ ജീവന്‍ നഷ്​ടമായെന്നാണ്​ ഐ.എം.എ റിപ്പോര്‍ട്ട് ചെയ്യുന്നു ​. അഞ്ച്​ ദിവസത്തിനുള്ളില്‍ 22 ഡോക്​ടര്‍മാരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. അതേസമയം കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 40,000ല്‍ താഴെയെത്തിയത് ആശ്വാസത്തിന് വക നല്‍കിയിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്‌സിനേഷന്‍ 'ആപ്പി'ലായി സാധാരണക്കാര്‍ക്ക് അപ്രാപ്യം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉന്നതതലങ്ങളില്‍ പരാതി നല്‍കി.

ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിന്‍ വിതരണം ചിലര്‍ ‘ആപ്പി’ലാക്കി അട്ടിമറിക്കുന്നതായി ആക്ഷേപം. വാക്‌സിന്‍ വിതരണം സുതാര്യമല്ലെന്നും സാധാരണക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ആക്ഷേപം ഉയരുന്നതിനിടെയാണ് ആരോപണവുമായി ആരോഗ്യവിഭാഗം തന്നെ രംഗത്തെത്തിയത്. ജില്ലയ്ക്ക് അനുവദിക്കുന്ന കോവിഡ് വാക്സിന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രത്യേക ആപ്പ് വഴി സംഘടിതമായി കൊണ്ടുപോകുന്നുവെന്ന് സംശയമുണ്ടെന്ന് കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉന്നതതലങ്ങളില്‍ പരാതി നല്‍കി. 20,000 ഡോസ്, 17000 ഡോസ് എന്നിങ്ങനെ ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ […]

You May Like

Subscribe US Now