കോവിഡ്: ഇന്ത്യയ്ക്ക് ഗൂഗിളിന്റെ 135 കോടി സഹായം

User
0 0
Read Time:2 Minute, 56 Second

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസം നേരിടുന്ന ഇന്ത്യയ്ക്ക് ഗൂഗിള്‍ 135 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും പരിശോധനാ ഉപകരണങ്ങള്‍ക്കുമായാണ് സഹായം.

കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ ഉണ്ടായ കഷ്ടതകള്‍ വിഷമിപ്പിക്കുന്നതാണെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. യൂണിസെഫ് വഴി സഹായം എത്തിക്കാന്‍ 135 കോടി രൂപ (18 ദശലക്ഷം ഡോളര്‍) പ്രഖ്യാപിക്കുകയാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഗൂഗിളിന്റെ സഹായ പ്രഖ്യാപനം. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3,52,991 പേര്‍ക്കാണ്. 2812 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

ഇന്നലെ 14,19,11,223 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്നത്. ഇന്നലെ 60,000ന് മുകളില്‍ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 66,191 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 61,450 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 832 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയര്‍ന്നു. നിലവില്‍ ഏഴു ലക്ഷത്തോളം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ 22,933 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നിലവില്‍ 94,592 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 350 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ലോക് ഡൗണ്‍ വേണ്ട, വോടെണ്ണല്‍ ദിനത്തില്‍ ആരോഗ്യ പ്രോടോകോള്‍ പാലിച്ചുള്ള ആഘോഷങ്ങള്‍ മതിയെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം:  സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക് ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതേസമയം ഞായറാഴ്ച നിയന്ത്രണം ഏര്‍പെടുത്തിയത് നല്ല തീരുമാനമാണും അദ്ദേഹം പറഞ്ഞു. വോടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആരോഗ്യ പ്രോടോകോള്‍ പാലിച്ചുള്ള ആഘോഷങ്ങള്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു. സാഹചര്യം വിലയിരുത്തി ഗവണ്‍മെന്റ് അഭിപ്രായം പറയട്ടെയെന്നും തുടര്‍ന്ന് പ്രതിപക്ഷ അഭിപ്രായം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

You May Like

Subscribe US Now