കോവിഡ് ചര്‍ച്ചക്ക് വിളിച്ച പ്രധാനമന്ത്രി ഫോണില്‍ ‘മന്‍ കി ബാത്ത്’ നടത്തി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 29 Second

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ കുറിച്ച്‌ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഫോണില്‍ ‘മന്‍ കി ബാത്ത്’ നടത്തുകയായിരുന്നെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏതാനും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇതില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. പ്രശ്‌നങ്ങള്‍ കേട്ട് കാര്യങ്ങള്‍ സംസാരിച്ചാല്‍ അത് നന്നായിരുന്നു. എന്നാല്‍, ഫോണിലൂടെ മന്‍ കി ബാത്ത് നടത്തുകയാണ് അദ്ദേഹം ചെയ്തത് -ഹേമന്ത് സോറന്‍ ട്വിറ്ററില്‍ കുറിച്ചു .

ഝാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ് , തെലങ്കാന, ഒഡീഷ, സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് പ്രധാനമന്ത്രി കോവിഡ് പ്രതിസന്ധി സംസാരിക്കാന്‍ ഫോണില്‍ വിളിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു.എസ്​ സ്​കൂളില്‍ വെടിയുതിര്‍ത്ത്​ ആറാം ക്ലാസുകാരി​; രണ്ടു സഹപാഠികള്‍ക്കും സ്​കൂള്‍ സ്റ്റാഫിനും പരിക്ക്​

വാഷിങ്​ടണ്‍: യു.എസ്​ സംസ്​ഥാനമായ ഇഡാഹോയിലെ സ്​കൂളില്‍ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവെപ്പില്‍ രണ്ടു സഹപാഠികളുള്‍പെടെ മൂന്നു പേര്‍ക്ക്​ പരിക്ക്​. സ്​കൂള്‍ അധ്യാപികയെത്തി തോക്ക്​ തട്ടി​പ്പറിച്ചത്​ ദുരന്തമൊഴിവാക്കി. ആരുടെയും പരിക്ക്​ അതിഗുരുതരമല്ലെന്ന്​ പൊലീസ്​ അറിയിച്ചു. സ്​കൂളിലും പുറത്തും പെണ്‍കുട്ടി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ​പ്രകോപനത്തിന്‍റെ കാരണം വ്യക്​തമല്ല. സ്​കൂള്‍ ആരംഭിച്ചയുടനാണ്​ വെടിവെപ്പുണ്ടായത്​. സ്വന്തം ബാഗില്‍ കരുതിയിരുന്ന ഹാന്‍ഡ്​ഗണ്‍ പുറത്തെടുത്ത്​ നിരന്തരം വെടിവെക്കുകയായിരുന്നു. കുട്ടിയെ കീഴ്​പെടുത്തിയ ശേഷം രക്ഷിതാ​ക്കളെ വിളിച്ചുവരുത്തി മറ്റുകുട്ടികളെ […]

You May Like

Subscribe US Now