കോവിഡ് ; ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ

User
0 0
Read Time:2 Minute, 17 Second

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ നി്ന്നും രാജ്യതലസ്ഥാനം കരകയറുന്നു. കഴിഞ്ഞ 24 മണിക്കൂനിടെ ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനം. ഏപ്രില്‍ നാലിനു ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിനു താഴെ എത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,009 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ഒന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 252 മരണം കൂടി സ്ഥിരീകരിച്ചിട്ടുമുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ളയിടത്തെ സുരക്ഷിത മേഖല എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരാന്‍ ഇടയുണ്ട്.

സജീവ കേസുകളുടെ എണ്ണം മുപ്പത്താറായിരത്തിന് താഴെയെത്തിയിട്ടുണ്ട്. നിലവില്‍ 35,683 സജീവ കേസുകളാണ് ഡല്‍ഹിയിലുള്ളത്. ഏപ്രില്‍ 11-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 95.85 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഇതുവരെ 14,12,959 പേരാണ് ഡല്‍ഹിയില്‍ കോവിഡില്‍നിന്ന് മുക്തി നേടിയിട്ടുള്ളത്. അതേസമയം 22,831 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ഡല്‍ഹിയെ അതിരൂക്ഷമായി ബാധിച്ചിരുന്നു. മെഡിക്കല്‍ ഓക്സിജന്റെയും ജീവന്‍രക്ഷാമരുന്നുകളുടെയും വലിയതോതിലുള്ള ക്ഷാമവും നേരിട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സത്യപ്രതിജ്ഞാവേദി വാക്‌സിനേഷന്‍ സെന്ററാക്കി സര്‍ക്കാര്‍; തീരുമാനത്തിന് വന്‍സ്വീകാര്യത നല്‍കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണമെന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച സത്യപ്രതിജ്ഞാ വേദി കോവിഡ് വാക്‌സിനെഷന്‍ സെന്ററാക്കി സര്‍ക്കാര്‍. ഇന്ന് ആരംഭിച്ച വാക്‌സിന്‍ വിതരണത്തില്‍ 150 ഓളം ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനത്തിന് വന്‍സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. 18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയില്‍ നടന്നുവരുന്നത്. നേരത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്‌സിനേഷനായി തിരക്ക് വര്‍ധിക്കുന്നെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ […]

You May Like

Subscribe US Now