കോവിഡ് പ്രതിസന്ധികള്‍ക്കിടെ പന്തല്‍ കെട്ടി സമരം: മേധാ പട്കര്‍ ഉള്‍പ്പെ 360 പേരെ അറസ്റ്റ് ചെയ്തു

User
0 0
Read Time:2 Minute, 11 Second

ഖാര്‍ഗോണ്‍: സ്വകാര്യ തുണിമില്ലിലെ ജീവനക്കാരുടെ സമരത്തിന്റെ പേരില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ ആള്‍ക്കൂട്ടത്തിനെതിരെ കേസ്. മേധാ പട്കറെയുള്‍പ്പെടെ 360 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് സമരം നടത്തുന്നതെന്നും സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കാസറവാദ് തഹസില്‍ദാര്‍ നോട്ടീസ് നല്‍കി 48 മണിക്കൂര്‍ കഴിഞ്ഞാണ് നടപടിയെടുത്തതെന്നും ഖാര്‍ഗോണ്‍ പോലിസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ് ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തിയവരെയാണ് സമരപ്പന്തല്‍ പൊളിച്ചുനീക്കി വൈകീട്ടോടെ അറസ്റ്റ് ചെയ്തുനീക്കിയത്. അനുമതിയില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പോലിസ് പറഞ്ഞു. തുണി മില്ല് സ്ഥാപനം വിറ്റതായും എന്നാല്‍ അടച്ചുപൂട്ടുന്നതിനുമുമ്ബ് അവിടെ ജോലി ചെയ്തവരെ പുനര്‍ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലുമാണ് സമരം നടത്തുന്നതെന്ന് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞു.

സമരക്കാര്‍ വിട്ടുവീഴ്ച ചെയ്യാതെ മേധാ പട്കറിനു കീഴില്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് 360ഓളം തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഒരു ജാമ്യ ബോണ്ട് പൂരിപ്പിക്കാന്‍ മേധാ പട്കര്‍ വിസമ്മതിച്ചതിനാല്‍ നര്‍മ്മദ താഴ് വരയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചതായും പോലിസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മര്യാദയില്ലാത്ത പെരുമാറ്റം: ആറ് തൃണമൂല്‍ കോണ്‍ഗ്രസ് ‍എംപിമാരെ രാജ്യസഭ‍യില്‍ നിന്നും പുറത്താക്കി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു

ന്യൂ ദല്‍ഹി: സഭയില്‍ മര്യാദ ലംഘിച്ചുള്ള പെരുമാറ്റത്തിന്‍റെ പേരില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ബുധനാഴ്ച പുറത്താക്കി. ബുധാനഴ്ചത്തെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആറ് പേരെ സസ്‌പെന്‍റ് ചെയ്തതായി സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ഉത്തരവിട്ടു. പ്ലക്കാര്‍ഡ് പിടിച്ച്‌ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനായിരുന്നു ഇവരെ സസ്‌പെന്‍റ് ചെയ്തത്. തൃണമൂല്‍ എംപിമാരായ ഡോള സെന്‍, നദിമുല്‍ ഹഖ്, അര്‍പിത ഘോഷ്, മൗസം നൂര്‍, […]

You May Like

Subscribe US Now