കോവിഡ് ബാധിച്ച്‌ ഭര്‍ത്താവ് മരിച്ചു ; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത് അതേ താടാകത്തില്‍ വീണ് മൂന്നുവയസ്സുകാരനും മരിച്ചു

User
0 0
Read Time:1 Minute, 33 Second

മുംബൈ: അറിഞ്ഞും അറിയാതെയും പലരും കോവിഡ് 19 ന്റെ ഇരകളായി മാറുന്നു. മുബൈയില്‍ നിന്നാണ് അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
ഭര്‍ത്താവ് കൊവിഡ് വന്നു മരിച്ചതില്‍ മനംനൊന്ത് ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. അമ്മയുടെ പിന്നാലെ പോയ മൂന്നു വയസുകാരനായ മകനെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹയിലാണ് സംഭവം നടന്നത്.

ബുധനാഴ്ച രാത്രിയാണ് 33-കാരി ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇവരുടെ ഭര്‍ത്താവ് ഏപ്രില്‍ 13-നാണ് മരിച്ചത്. അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധയുണ്ടായത്.
മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ആന്ധ്രപ്രദേശില്‍ നിന്നും കുടിയേറിയ ഇവരുടെ കുടുംബം നാടന്‍ പണികള്‍ ചെയ്താണ് ജീവിക്കുന്നത്. കോവിഡ് അതിവ്യാപനം രൂക്ഷമാവുകയാണ് മുബൈയിലും ഡല്‍ഹിയിലും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലീലിനെതിരായ ലോകായുക്ത വിധി: സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല

കൊച്ചി: ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല. ജലീല്‍ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്‌ എ.ജിയില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം. എന്നാല്‍ ജലീലിന്റെ രാജിയോടെ തീരുമാനം മാറ്റുകയായിരുന്നു. കെ. ടി ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരമല്ലെന്നായിരുന്നു നിയമോപദേശം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന വിധി ലോകായുക്തയുടെ നിയമം ഒമ്ബതാം ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. അന്വേഷണം തീരുമാനിച്ചാല്‍ […]

You May Like

Subscribe US Now