കോവിഡ് രണ്ടാം തരംഗം ; പ്രതിരോധത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് മോദി

User
0 0
Read Time:1 Minute, 48 Second

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത്​ അതിവേഗം വ്യാപിക്കുന്നതിനിടെ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്​ വീഴ്ചയു​ണ്ടായെന്ന്​ ആരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി വിമര്‍ശനം ഉന്നയിച്ചുവെന്ന്​ പ്രമുഖ മാധ്യമം ​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

അതെ സമയം ഉന്നത തല യോഗത്തില്‍ അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇല്ലാതാകുന്നത്​ എന്തുകൊണ്ടാണെന്ന്​ ചോദിച്ചു.

കഴിഞ്ഞ തവണ നമുക്ക്​ പി.പി.ഇ കിറ്റുകളോ മാസ്​കോ ഉണ്ടായിരുന്നില്ല. എന്നാല്‍, ​ഈ വെല്ലുവിളികളെ നാം കാര്യക്ഷമതയോടെ മറികടന്നു. പി.പി.ഇ, കിറ്റുകളും മാസ്​കും വെന്‍റിലേറ്റുകളും നിര്‍മിച്ചു. എന്നാല്‍, ഇത്തവണ നാം കുറച്ച്‌​ കൂടി മുന്നൊരുക്കം നടത്തേണ്ടതായിരുന്നുവെന്ന്​ മോദി പറഞ്ഞു.

കാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബ, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ ഭല്ല, ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷന്‍, ഫാര്‍മ സെക്രട്ടറി എസ്​. അപര്‍ണ, നീതി ആയോഗ്​ അംഗം വി.കെ പോള്‍ എന്നിവരാണ്​ യോഗത്തില്‍ പ​ങ്കെടുത്തത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം; വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടതില്ല- അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. താനും ഭാര്യയും സൗജന്യവാക്‌സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനമാണിത്. കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തണം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അബ്ദുള്ള കുട്ടി പറയുന്നു.ട ഫേസ്ബുക്ക് […]

You May Like

Subscribe US Now