കോവിഡ് രണ്ടാം തരംഗത്തിന് കാരണം ‘ഡെല്‍റ്റ’ വകഭേദം ; ആല്‍ഫയെക്കാള്‍ മാരകമെന്ന് പഠനം

User
0 0
Read Time:2 Minute, 26 Second

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ‘ഡെല്‍റ്റ’ കോവിഡ് വകഭേദമാണ് രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു . കോവിഡിന്റെ യുകെ വകഭേദമായ ‘ആല്‍ഫ’യെക്കാള്‍ കൂടുതല്‍ മാരകമാണ് ഡെല്‍റ്റ (B.1.6.617.2) വകഭേദമെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു .

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ SARS COV2 ജീനോമിക് കണ്‍സോഷ്യവും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്നാണ് പഠനം നടത്തിയത്.

യുകെയില ‘ആല്‍ഫ’ വകഭേദത്തെക്കാള്‍ 50 ശതമാനം കൂടുതല്‍ വ്യാപനശേഷി ഡെല്‍റ്റ വകഭേദത്തില്‍ ഗവേഷകര്‍ കണ്ടെത്തി .ജീനോമിക് സീക്വന്‍സിങിലൂടെ 12,200 ലേറെ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിച്ച ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അവയുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനo വ്യക്തമാക്കുന്നു .

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ ഡല്‍ഹി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ കൂടുതല്‍ വ്യാപിച്ചത്. അതേസമയം കൂടുതല്‍ മരണങ്ങള്‍ക്ക് കാരണം ഡെല്‍റ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച ശേഷവും ഡെല്‍റ്റ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വാക്സിനേഷന് ശേഷം ആല്‍ഫ വകഭേദത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനം വെളിപ്പെടുത്തുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മെഹുല്‍ ചോസ്‌കിയെ കൊണ്ടുവരാന്‍ ഇന്‍ഡ്യ അയച്ച ഖത്വര്‍ എയര്‍വേസ് വിമാനം വെറുകയ്യോടെ മടങ്ങി; വിട്ടുകിട്ടല്‍ അനിശ്ചിതത്വത്തില്‍

ന്യൂഡെല്‍ഹി: വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോസ്‌കിയെ ഡൊമിനികയില്‍ നിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്‍ഡ്യ അയച്ച ഖത്വര്‍ എയര്‍വേസ് വിമാനം വെറുംകയ്യോടെ മടങ്ങി. ഡൊമിനിക്കയിലെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനം മടങ്ങുന്നത്. മെയ് 28നാണ് ചോസ്‌കിക്കെതിരായ കേസുകളുടെ രേഖകളുമായി അതീവരഹസ്യമായി ഉദ്യോഗസ്ഥര്‍ ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖത്വര്‍ എക്സിക്യൂടിവ് ഫ് ളൈറ്റ് എ 7 സി ഇ ഇ വിമാനത്തില്‍ യാത്ര തിരിക്കുന്നത്. ഡൊമിനികയിലെ മാരിഗോടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്സിയെ തിരികെ കൊണ്ടുവരുന്നതിന് […]

You May Like

Subscribe US Now