കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ഈടാക്കിയത് 1.20 ലക്ഷം രൂപ

User
0 0
Read Time:3 Minute, 17 Second

ഡല്‍ഹി : രാജ്യം ഏറ്റവും ദുഷ്‌കരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിമുറുക്കിയിരിക്കുകയാണ്. ഈ സമയത്തും കൊള്ളലാഭം കൊയ്യാനാണ് ചിലരുടെ ശ്രമം. ആംബുലന്‍സും ഓക്‌സിജനും മരുന്നുമൊന്നും കൃത്യസമയത്ത് ലഭിക്കാതെ വരുമ്ബോള്‍ രോഗികളുടെ ബന്ധുക്കള്‍ ഇത്തരക്കാരുടെ കൊള്ളലാഭത്തിന് മുന്നില്‍ നിസഹായരാവുകയാണ്.

അത്തരത്തിലൊരു വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതിന് 1.20 ലക്ഷം രൂപയാണ് ആംബുലന്‍സ് ചാര്‍ജായി ഈടാക്കിയത്. 350 കിലോമീറ്റര്‍ ദൂരത്തിനാണ് ഇത്രയും തുക ആംബുലന്‍സ് ഓപ്പറേറ്റര്‍ രോഗിയുടെ മകളില്‍ നിന്നും വാങ്ങിച്ചെടുത്തത്.

ഗുരുഗ്രാം സ്വദേശിനിയായ അമന്‍ദീപ് കൗറിന്റെ മാതാവ് സതീന്ദര്‍ കൗറിന് കോവിഡ്? പോസീറ്റീവായിരുന്നു. ആരോഗ്യനില വഷളായതോടെ ഗുരുഗ്രാമില്‍നിന്ന് ലുധിയാനയിലെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ചു. 1.40 ലക്ഷം രൂപയാണ് ആദ്യം കാര്‍ഡിയാകെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആംബുലന്‍സ് സര്‍വ്വീസ് കമ്ബനി നടത്തി വരുന്ന 29 കാരനായ മിമോ കുമാര്‍ ബുന്ദ്വാള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ തന്റെ കൈയില്‍ ഓക്‌സിജന്‍ സൗകര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 20,000രൂപ കുറച്ചുനല്‍കുകയായിരുന്നു. 20,000 രൂപ ആദ്യം ആംബുലന്‍സ് ഡ്രൈവര്‍ക്ക് പണമായി നല്‍കി. പിന്നീട് അമന്‍ദീപിന്റെ ഭര്‍ത്താവ് 95,000 രൂപ ആംബുലന്‍സ് കമ്ബനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. നിരക്ക് അമിതമാണെന്ന് പറഞ്ഞിട്ടും കുറക്കാന്‍ അയാള്‍ തയാറായില്ല. അമ്മയുടെ ആരോഗ്യം വഷളായതിനാല്‍ മറ്റു വഴികളില്ലാതെ പണം നല്‍കിയെന്ന് അമന്‍ദീപ് പറഞ്ഞു.

ലുധിയാനയിലെ ദുഗ്രിയിലെ ആശുപത്രിയില്‍ മാതാവിനെ പ്രവേശിപ്പിച്ചതിന് ശേഷം അമന്‍ദീപ് ആംബുലന്‍സ് ബില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡ്രൈവര്‍ അമന്‍ദീപിന് പണം മടക്കിനല്‍കി. എന്നാല്‍ ഈ പണം കോവിഡ് രോഗികള്‍ക്ക് നല്‍കുമെന്ന് അമന്‍ദീപും കുടുംബവും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ കോവിഡിന്റെ മൂന്നാം തരംഗം തടയാം; ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ.വിജയരാഘവന്‍

ദില്ലി : രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവില്ലെന്ന്​ കേന്ദ്രത്തിന്റെ ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ.വിജയരാഘവന്‍. അതീവ ശ്രദ്ധയോടെ മുന്നേറിയാല്‍ മൂന്നാം തരംഗത്തെ ഇന്ത്യക്ക്​ പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ഇന്ത്യ ശക്​തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ കോവിഡിന്റെ മൂന്നാം തരംഗം ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും അറിയിച്ചു . ചിലപ്പോള്‍ മൂന്നാം തരംഗം ഉണ്ടായില്ലെന്നും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

You May Like

Subscribe US Now