ആലപ്പുഴ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രമുഖകമ്ബനി പതിവുവിട്ട് നാട്ടില്‍നിന്ന് കാര്യമായി റബ്ബര്‍ വാങ്ങിത്തുടങ്ങിയതോടെ വിപണി ഉണര്‍ന്നു.
157 രൂപയാണ്ബുധനാഴ്ചത്തെ വില. ഇപ്പോഴുള്ള അനുകൂലസാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ വില അല്പംകൂടി ഉയര്‍ന്നേക്കും.
ആവശ്യമായ ബ്ലോക്ക് റബ്ബറിന്റെ 90 ശതമാനത്തോളം ഇറക്കുമതിചെയ്തിരുന്ന കമ്ബനി ഏതാനുംമാസമായി നാട്ടില്‍നിന്ന് റബ്ബര്‍ വാങ്ങുന്നതാണു വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഒരുകാരണം.
ബ്ലോക്ക് റബ്ബറിന്റെ വിലയും ആര്.എസ്.എസ്.-5 ഇനം റബ്ബറും തമ്മിലുണ്ടായിരുന്ന വ്യത്യാസം കുറഞ്ഞിട്ടുണ്ട്. 20-30 രൂപയുണ്ടായിരുന്ന വ്യത്യാസം 5-10 രൂപയായി. ബ്ലോക്ക് റബ്ബറിന്റെ വില കൂടുന്നത് ഒട്ടുപാല് പോലുള്ളവയുടെ വിലയുംകൂട്ടും. ബാങ്കോക്ക് വിപണിയില്‍ രണ്ടാഴ്ചയ്ക്കിടെ 14 രൂപയോളം വില കൂടിയതും ആഭ്യന്തരവിപണിക്ക് നേട്ടമായി.
ചൈനീസ് പുതുവത്സര അവധികഴിഞ്ഞ് അവിടത്തെ വിപണികള്‍ വ്യാഴാഴ്ച തുറക്കുകയാണ്. ഇതോടെ ചൈനയും കൂടുതലായി റബ്ബര്‍ വാങ്ങിത്തുടങ്ങിയേക്കും. ടോക്കിയോ ഉള്‍പ്പെടെയുള്ള മറ്റു ഫ്യൂച്ചര്‍ വിപണികളില്‍ പോസിറ്റീവ് പ്രവണതയാണ്.
പൊതുവേ വിലകൂടുന്ന പ്രവണതയുള്ളതിനാല്‍ കൈയിലുള്ളതു വില്‍ക്കാതെ ആളുകള്‍ സൂക്ഷിക്കുന്നു. വിപണിയിലെ ലഭ്യതക്കുറവിനിത് കാരണമായി. ഫെബ്രുവരിയില്‍ റബ്ബറിന്റെ സീസണ് കഴിയും.
ഇപ്പോള്‍ത്തന്നെ ടാപ്പിങ് നിര്‍ത്തിയവരുണ്ട്. എന്നാല്‍, ഭേദപ്പെട്ട വിലയുള്ളതിനാല്‍ ഇടയ്ക്കാരു മഴകിട്ടിയാല്‍ ഇവര്‍ വീണ്ടും ടാപ്പിംഗ് തുടങ്ങും.