കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ല്‍ പി​ണ​റാ​യി വി​ജ​യി​ച്ചു; പു​ക​ഴ്ത്ത​ലു​മാ​യി ബി​ജെ​പി നേ​താ​വ്

User
0 0
Read Time:1 Minute, 56 Second

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നെ പു​ക​ഴ്ത്തി മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് സി.​കെ. പ​ദ്മ​നാ​ഭ​ന്‍. കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റ്റു​പ​ല സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ള്‍ ന​ന്നാ​യി പി​ണ​റാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന് പ​ദ്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജ​ന​വി​ധി​യെ വ​ള​രെ ആ​ത്മാ​ര്‍​ഥമാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു. തു​ട​ര്‍​ഭ​ര​ണം എ​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ കു​റേ​ക്കാ​ല​മാ​യി നി​ല​നി​ല്‍​ക്കു​ന്ന സ്വ​പ്ന​മാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​യ്ത ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. അ​തി​ല്‍ കു​റ്റ​ങ്ങ​ള്‍ മാ​ത്രം കാ​ണു​ക എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​ദ്മ​നാ​ഭ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ​യും പ​ദ്മ​നാ​ഭ​ന്‍‌ വി​മ​ര്‍​ശ​നം ന​ട​ത്തി. കെ. ​സു​രേ​ന്ദ്ര​ന്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ച​ത് കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ​യാ​ണ്. ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ല്‍ അ​വ​ഗ​ണ​ന നേ​രി​ടു​ന്നു​ണ്ടെ​ന്നും ധ​ര്‍​മ്മ​ട​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന പ​ദ്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയില്‍ കാണാം; കെ.കെ രമ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ര്‍​എം​പി​യു​ടെ എം​എ​ല്‍​എ സ്ഥാ​നം പി​ണ​റാ​യി വി​ജ​യ​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മെ​ന്ന് കെ.​കെ ര​മ. ജീ​വി​ച്ചി​രി​ക്കു​ന്ന ടിപി​യെ സ​ഭ​യി​ല്‍ പി​ണ​റാ​യി​ക്ക് കാ​ണാ​മെ​ന്നും കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തു​മെ​ന്നും ര​മ വ്യ​ക്ത​മാ​ക്കി. വ​ട​ക​ര വി​ധി​യെ​ഴു​ത്ത് അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള​താ​ണ്. മ​നു​ഷ്യ​ന് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് വേ​ണ്ട​ത്. ടി​പി​യ്ക്ക് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള വി​ജ​യ​മാ​ണി​ത്. ഒ​രാ​ശ​യ​ത്തെ​യാ​ണ് സി​പി​എം ഇ​ല്ലാ​താ​ക്കാ​ന്‍ നോ​ക്കി​യ​ത്. എ​തി​ര​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ കൊ​ന്നു​ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​രാ​ടും.

You May Like

Subscribe US Now