ന്യൂഡല്‍ഹി: വസിം ജാഫറിന്റെ രാജിെയ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം സാധാരണമായിരിക്കുന്നു. അത് നമ്മുടെ പ്രിയപ്പെട്ട കായിക വിനോദമായ ക്രിക്കറ്റിനെ കൂടി പിടികൂടിയിരിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യ നമ്മുടേതാണ്. ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വസിം ജാഫറിന്റെ വിവാദം നേരിട്ട് പറയാതെയാണ് രാഹുലിന്‍െ പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വസീം ജാഫര്‍ രാജിവെച്ചത്. തന്റെ അനുവാദമില്ലാതെ ടീമില്‍ മാനേജര്‍ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. എന്നാല്‍, വസീം ജാഫര്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നതെന്ന ആരോപണം മാനേജറും ഉന്നയിച്ചു.