ഗുസ്തി താരത്തിന്റെ മരണം: സുശീല്‍ കുമാറിനായി ലുക്കൗട്ട് നോട്ടീസ്

User
0 0
Read Time:1 Minute, 45 Second

ന്യൂഡല്‍ഹി: ജൂനിയര്‍ ഗുസ്തി താരവും ദേശീയ ചാമ്ബ്യനുമായ സാഗര്‍ റാണയുടെ മരണത്തില്‍ ഒളിവില്‍ പോയ ഒളിമ്ബിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡല്‍ഹി പൊലീസാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

സംഭവത്തിന് ശേഷം സുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നാണ് വിവരം.

23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച്‌ മര്‍ദിച്ച്‌ കൊന്നതായാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാരും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍ നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന സുശീലിനെ കണ്ടെത്താന്‍ പൊലീസ് വിവിധ സംഘങ്ങളെ നിയോഗിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് 3.6 ലക്ഷം പുതിയ കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍

ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍ ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 2.26 കോടിയാണ് രാജ്യത്തെ മൊത്തം രോഗനിരക്ക് . തുടര്‍ച്ചയായ നാല് ദിവസമായി 4 ലക്ഷത്തിന് മുകളിലായിരുന്ന രാജ്യത്തെ കൊവിഡ് രോഗനിരക്ക് 3 .6 ലക്ഷത്തിലേക്ക് താഴുന്നത് ആശ്വാസകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,74,606 സാമ്ബിളുകള്‍ […]

You May Like

Subscribe US Now