ഗു​ലാം ന​ബിക്ക് യാ​ത്ര​യ​യ​പ്പ് ; രാജ്യസഭയില്‍ കണ്ണീരണിഞ്ഞ് മോദി

User
0 0
Read Time:2 Minute, 41 Second

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​ന് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പില്‍ വി​കാ​രാ​ധീ​ന​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കണ്ണീരണിഞ്ഞ് തൊ​ണ്ട​യി​ട​റി​യാ​ണ് മോ​ദി യാ​ത്ര​യ​യ​പ്പില്‍ സംസാരിച്ചത് .വാ​ക്കു​ക​ള്‍ കി​ട്ടാ​തെ സ്വ​യം നി​യ​ന്ത്രി​ക്കാ​ന്‍ പാ​ടു​പെ​ട്ട അ​ദ്ദേ​ഹം ഗു​ലാം ന​ബി​യെ സ​ല്യൂ​ട്ട് ചെ​യ്തു.

ഗു​ലാം ന​ബി ഉള്‍പ്പടെ ജനുവരിയില്‍ വി​ര​മി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ യാ​ത്ര​യ​യ​പ്പ്‌ വേ​ള​യി​ല്‍ പ്ര​സം​ഗി​ക്കു​ക ആ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ലെ ഒ​രു കു​ടും​ബം കാ​ഷ്മീ​രി​ല്‍ കു​ടു​ങ്ങി​യ​പ്പോ​ള്‍ ആ​സാ​ദ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ വിശദീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രി വിതുമ്ബിയത് . ആ​സാ​ദ് രാ​ഷ്ട്രീ​യ​ത്തി​നും അ​ധി​കാ​ര​ത്തി​നും മു​ക​ളി​ലാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്രശംസിച്ചു .

ജ​മ്മുവിലെ മു​ഖ്യ​മ​ന്ത്രി​യാ​യി ഗു​ലാം ന​ബി ആ​സാ​ദും ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര​മോ​ദി​യും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന കാ​ല​യ​ള​വി​ലു​ണ്ടാ​യ സം​ഭ​വം അ​നു​സ്മ​രി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി വി​കാ​രാ​ധീ​ന​നാ​യ​ത്. ”

കാ​ഷ്മീ​രി​ല്‍ ഒ​രു ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ള്‍ ഗു​ജ​റാ​ത്തി​ല്‍​നി​ന്നു​ള്ള ആ​ളു​ക​ള്‍ അ​വി​ടെ കു​ടു​ങ്ങി. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടാ​ല്‍ ഏ​തു​ത​ര​ത്തി​ലാ​ണോ ഇ​ട​പെ​ടു​ക, അ​തേ ഉ​ത്സാ​ഹ​ത്തോ​ടെ​യാ​ണ് ഗു​ലാം ന​ബി ആ​സാ​ദ് ആ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തെ​ന്നും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ത​ന്നെ അ​റി​യി​ച്ചു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച്‌ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ലെന്ന് വെളിപ്പെടുത്തി മന്ത്രി ഇ. പി ജയരാജന്‍

തിരുവനന്തപുരം : സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച്‌ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ലെന്ന് വെളിപ്പെടുത്തി മന്ത്രി ഇ. പി ജയരാജന്‍. പത്തും ഇരുപതും വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു . താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ആ പോസ്റ്റുകളൊന്നും പി.എസ്.സി തസ്തികകളല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

You May Like

Subscribe US Now