ഗോവയ്ക്ക് പിന്നാലെ കര്‍ണാടകയ്ക്കും പുതിയ ഗവര്‍ണര്‍: ഗവര്‍ണറായി എത്തുന്നത് കേന്ദ്രമന്ത്രി, 7 സംസ്ഥാനങ്ങളില്‍ മാറ്റം

User
0 0
Read Time:1 Minute, 3 Second

ന്യൂഡല്‍ഹി: മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ച്‌ രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കി. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങള്‍ക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്.

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ്. ജാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണര്‍ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗന്‍ഭായ് പട്ടേല്‍ ആണ് മധ്യപ്രദേശിലെ പുതിയ ഗവര്‍ണര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പരാതി പരിഹാര ഉദ്യോഗസ്ഥനെ ഇനിയും നിയമിച്ചില്ല; ട്വിറ്ററിന് കോടതിയുടെ വിമര്‍ശമനം

ന്യൂഡല്‍ഹി: പുതിയ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നത് വൈകുന്നതില്‍ ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡല്‍ഹി ഹൈകോടതി. നിങ്ങള്‍ക്കാവശ്യമായ സമയമെടുത്തല്ല നിയമനം നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമനം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ നിയമനം പൂര്‍ത്തിയാക്കുമെന്ന് ട്വിറ്റര്‍ മറുപടി നല്‍കി. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാട്ടി ഉപയോക്താവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ട്വിറ്ററിനോട് വിശദീകരണം തേടിയത്. അതേസമയം, രാജ്യത്തെ ഐ.ടി നിയമം പാലിക്കാന്‍ […]

You May Like

Subscribe US Now