ചരിത്രം കുറിച്ച്‌ സിരിഷ, 6 നാള്‍, ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിത

User
0 0
Read Time:3 Minute, 12 Second

ദില്ലി: ബഹിരാകാശ ലോകത്ത് പുതിയ ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് സിരിഷ ബന്ധല. ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിതയാവാന്‍ ഒരുങ്ങുകയാണ് സിരിഷ. ജൂലായ് 11നാണ് ദൗത്യം ഒരുങ്ങുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സ്‌പേസ് കമ്ബനിയായ വിര്‍ജിന്‍ ഗലാട്ടിക്കിന്റെ സ്‌പേസ് മിഷനിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ബഹിരാകാശ ടൂറിസം എന്ന സാധ്യകളാണ് വിര്‍ജിന്‍ ഗലാട്ടിക്ക് പരീക്ഷിക്കുന്നത്.

അഞ്ച് പേരാണ് ഈ യാത്രയിലുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയ്ക്ക് മുമ്ബാണ് ഈ യാത്ര ഒരുങ്ങുന്നത്. ഒമ്ബത് ദിവസം മുമ്ബ് ഈ യാത്രയുണ്ടാവും. ഈ മികച്ച ക്രൂവിന്റെ ഭാഗമാകുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് സിരിഷ കുറിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സിരിഷ ജനിച്ചത്. പിന്നീട് ടെക്‌സസിലെ ഹൂസ്റ്റണിലാണ് പഠിച്ചതും വളര്‍ന്നതും. സിരിഷയുടെ ട്വീറ്റും വൈറലായിട്ടുണ്ട്.

2015ലാണ് സിരിഷ വിര്‍ജിന്‍ ഗലാട്ടിക്കില്‍ ജോലി ആരംഭിക്കുന്നത്. കമ്ബനിയിലെ ഗവണ്‍മെന്റ് അഫയേഴ്‌സിന്റെ വൈസ് പ്രസിഡന്റാണ് അവര്‍ ഇപ്പോള്‍. പര്‍ഡ്യൂ സര്‍വകലാശാലയില്‍ എയര്‍നോട്ടിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സിരിഷ. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ബിരുദവും അവര്‍ക്കുണ്ട്. വിര്‍ജിന്‍ ഗലാട്ടിക്കില്‍ എത്തുന്നതിന് മുമ്ബ് ടെക്‌സസില്‍ എയറോസ്‌പേസ് എഞ്ചിനീയറായിരുന്നു സിരിഷ.

സിരിഷയ്‌ക്കൊപ്പം വിര്‍ജിന്‍ ഗലാട്ടിക്കിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സനും ബഹിരാകാശ യാത്രയിലുണ്ടാവും. ഒപ്പം ചീഫ് ആസ്ട്രണോട്ട് ഇന്‍സ്ട്രക്ടര്‍ ബെത്ത് മോസസ്, ലീഡ് ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ കോളിന്‍ ബെന്നറ്റ് എന്നിവരും ഒപ്പമുണ്ടാവും. യൂണനിറ്റി സ്‌പേസ്‌ക്രാഫ്റ്റിനെ നിയന്ത്രിക്കുന്നത് ഡേവ് മക്കെയും മൈക്കല്‍ മസുച്ചിയും ചേര്‍ന്നായിരിക്കും. നാലാമത്തെ ഇന്ത്യന്‍ വംശജയാണ് സിരിഷ. രാകേഷ് ശര്‍മ, കല്‍പ്പന ചൗള, സുനിത വില്യംസ് എന്നിവരാണ് മുമ്ബ് ബഹിരാകാശത്ത് എത്തിയവര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അജ്ഞാത കാമുകന്‍' ആരെന്ന് അറിയാതെ രേഷ്മ: ചാറ്റ് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് പോലീസ്

കൊല്ലം: അനന്തു എന്ന തന്റെ ഫേസ്ബുക്ക് കാമുകന്‍, ബന്ധുക്കളായ ഗ്രീഷ്മ ആര്യ എന്നീ യുവതികള്‍ തന്നെയായിരുന്നെന്ന വിവരം റിമാന്‍ഡില്‍ കഴിയുന്ന പ്രതി രേഷ്മ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സൂചന. അറസ്റ്റിന് ശേഷം നടന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവായ രേഷ്മ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. ഇവിടേക്ക് കര്‍ശന പ്രവേശന നിയന്ത്രണം ഉള്ളതിനാല്‍ രേഷ്മ വിവരം അറിയാനുള്ള സാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച […]

You May Like

Subscribe US Now