ചലച്ചിത്ര ലോകത്ത്‌ നീതിയില്ല,ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 57 Second

ഇന്ത്യന്‍ സിനിമ സെന്‍സറിംഗുമായി ബന്ധപ്പെട്ട തീരുമാനങ്ങളും, നടപടികളും ചോദ്യം ചെയ്യുവാനായി ചലച്ചിത്രകാരമാര്‍ക്ക് സമീപിക്കാവുന്ന അപ്പലേറ്റ് ട്രൈബ്യൂണലായ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഓര്‍ഡിനന്‍സിലൂടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.1983ലാണ് അപ്പലേറ്റ് ട്രൈബ്യൂണല്‍ സ്ഥാപിതമായത്. ഇനി ഇത്തരം സെന്‍സറിംഗ് പരാതികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യേണ്ടതായി വരും.1952ലെ സിനിമാറ്റോ ഗ്രാഫ് ആക്‌ട് 5 ഡി വകുപ്പ് പ്രകാരം നിലവില്‍ വന്ന അതോറിറ്റിയാണ് ഇത്. സി.ബി.എഫ്.സി പ്രദര്‍ശന അനുമതി നിഷേധിച്ച പല ചിത്രങ്ങളുടെയും റിലീസ് സാധ്യമായത് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഇടപെടല്‍ കൊണ്ടായിരുന്നു.

ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്താ പഞ്ചാബ് തുടങ്ങിയ വിവാദകഥാപശ്ചാത്തലമുള്ള ചിത്രങ്ങള്‍ക്ക് സി.ബി.എഫ്.സി പ്രദര്‍ശന അനുമതി നിഷേധിച്ചപ്പോള്‍ ട്രൈബ്യൂണല്‍ ഇടപെടലിലാണ് ചിത്രങ്ങള്‍ തീയേറ്റര്‍ കണ്ടത്. ട്രൈബ്യൂണല്‍ നിര്‍ത്തലാക്കിയതോടെ സ്വതന്ത്ര ചലച്ചിത്ര ആവിഷ്ക്കാരങ്ങള്‍ക്ക് ഏകാധിപത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കയാണന്ന വിമര്‍ശനം രാജ്യത്തെ വിവിധ ചലച്ചിത്ര, സാംസ്ക്കാരിക, മാധ്യമ ലോകത്ത് നിന്നും ഉയര്‍ന്നിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാരണം ഈ അധ്യയന വര്‍ഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചു കുട്ടികള്‍ക്ക് അവശ്യമായ ക്ലാസുകള്‍ പരമാവധി നല്‍കാന്‍ സാധിച്ചു എന്നത് ആശ്വാസകരമാണ്. ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മര്‍ദ്ദങ്ങളെ മാറ്റി വച്ച്‌ ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാന്‍. അതിനാവശ്യമായ കരുതല്‍ […]

You May Like

Subscribe US Now