ചാരപ്രവര്‍ത്തനം സംശയിച്ച്‌ രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പിടിയില്‍

User
0 0
Read Time:1 Minute, 19 Second

ശ്രീനഗര്‍: ചാരപ്രവര്‍ത്തനം സംശയിച്ച്‌ രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം ജമ്മുവില്‍ നിന്ന് അറസ്റ്റുചെയ്തു. സൈന്യത്തിന്റെ 68 സായുധ റെജിമെന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അബ്ദുള്‍ അമീന്‍, അബ്ദുള്‍ സലിം എന്നിവരാണ് പിടിയിലായത്.

പാകിസ്ഥാന്‍ പൗരന്മാരും മ്യാന്‍മര്‍ പൗരന്മാരും അംഗങ്ങളായ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇരുവരും സജീവമായി ഇടപെട്ടിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇവരില്‍ നിന്ന് സ്‌മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും രഹസ്യ വിവരമുണ്ടോ എന്ന് വ്യക്തമല്ല. അറസ്റ്റിലാവരെ ചോദ്യംചെയ്തശേഷം സൈന്യം പൊലീസിന് വിട്ടുകൊടുത്തു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയോ എന്നതിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഴീക്കലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത്‌ അമ്മയും ഭാര്യയും രണ്ടു കുരുന്നുകളുമടങ്ങിയ കുടുബത്തിന്‍റെ ഏക അത്താണി

കൊല്ലം: അഴീക്കലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ ഹാര്‍ബറില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണന്‍ – 32) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വള്ളത്തില്‍ നിന്ന് വീണ് കാണാതായ രാഹുലിനായി ഒരാഴ്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു. ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ മല്‍സ്യതൊഴിലാളിയാണ് രാഹുല്‍. അഴീക്കല്‍ ഹാര്‍ബറില്‍നിന്ന് 13 നോട്ടിക്കല്‍ അകലെ വല കോരി നില്‍ക്കെയാണ് അപകടത്തില്‍പ്പെട്ടത്. അമ്മയും ഭാര്യയും രണ്ടു കുരുന്നുകളുമടങ്ങിയ കുടുബത്തിന്‍റെ ഏക അത്താണിയായിരുന്നു രാഹുല്‍.

You May Like

Subscribe US Now