ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശനം കിട്ടാത്ത ആറ് കൊവിഡ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

User
0 0
Read Time:1 Minute, 31 Second

ചെന്നൈ | തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ചികിത്സ കിട്ടാതെ ആറ് കൊവിഡ് രോഗികള്‍ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന കൊവിഡ് ബാധിതനും മരിച്ചവരില്‍ ഉള്‍പ്പെടും. കിടക്ക ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ പോയത്.

ഇന്നലെ വൈകിട്ട് മുതല്‍ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. ആശുപത്രിയില്‍ ഒഴിവില്ലാത്തതിനാല്‍ ചിലര്‍ പുറത്താണ് കിടന്നിരുന്നത്. ഇത്തരത്തില്‍ കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരിച്ചവര്‍. പുറത്ത് കിടക്കുന്ന മറ്റ് രോഗികള്‍ക്ക് ബദല്‍ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവുണ്ടാകുമെന്നാണ് അറിയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; വിലയും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്രവിഹിതം കുറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ത്രൈമാസ വിഹിതം മൂന്ന് ലിറ്ററില്‍ നിന്ന് ഒരുലിറ്ററാക്കിയാണ് കുറച്ചത്. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് 12 ലിറ്റര്‍ നല്‍കിയിരുന്നത് എട്ട് ലിറ്ററായി കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ അടുത്ത മൂന്ന് […]

You May Like

Subscribe US Now