ചെറുകിട നിക്ഷേപ പദ്ധതി ; പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി ധനകാര്യമന്ത്രാലയം

User
0 0
Read Time:1 Minute, 41 Second

ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി ധനകാര്യമന്ത്രാലയം. 2020-21 സാമ്ബത്തിക വര്‍ഷത്തിന്‍റെ അവസാനപാദത്തിലെ പലിശനിരക്ക്​ തന്നെ തുടരുമെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്​തമാക്കി. കഴിഞ്ഞ ദിവസമാണ്​ പലിശനിരക്കുകള്‍ കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്ത്​ വന്നത്​.

40 മുതല്‍ 110 ബേസിക്​ പോയിന്‍റിന്‍റെ കുറവാണ്​ പലിശ നിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്​. 0.4 ശതമാനം മുതല്‍ 1.1 ശതമാനം വരെ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. പി.പി.എഫ്​ പലിശ നിരക്ക്​ 46 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ഏഴ്​ ശതമാനത്തിന് താഴെ പോകുന്നതിനും സര്‍ക്കാര്‍ നടപടി കാരണമായിരുന്നു.

അതെ സമയം പബ്ലിക്​ പ്രൊവിഡന്‍റ്​ ഫണ്ട്​ 7.1 ശതമാനത്തില്‍ നിന്ന്​ 6.4 ശതമാനമാക്കി കുറച്ചു. നാഷണല്‍ സേവിങ്​ സര്‍ട്ടിഫിക്കറ്റ്​ 5.9 ശതമാനമായും സുകന്യ സമൃദ്ധി യോജനയുടേത്​ 6.9 ശതമാനമായും പലിശ നിരക്ക്​ കുറച്ചു. പോസ്റ്റ്​ ഓഫീസിലെ വിവിധ കാലയളവിനുള്ളിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്​ 0.40 ശതമാനത്തില്‍ നിന്ന്​ 1.1 ശതമാനം വരെ കുറവ് വരുത്തിയിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ സ്ഥിതി മോശമാവാന്‍ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌

ഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരോഗ്യമന്ത്രലായത്തിന്റെ മുന്നറിയിപ്പ്. രണ്ടാംഘട്ട കോവിഡ് വ്യാപന തരംഗം തുടരവേ നടപടികള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. പരിശോധന കര്‍ശനമാക്കാനും രോഗവ്യാപന മേഖലകള്‍ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാനുമാണ് നിര്‍ദേശം. ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്ന് ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി […]

You May Like

Subscribe US Now