Read Time:1 Minute, 17 Second
ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണ് പിടിച്ചടക്കിയ ചൈനയോട് നരേന്ദ്ര മോദി കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2020 ഏപ്രിലിലെ തല്‍സ്ഥിതി പുന:സ്ഥാപിക്കാന്‍ പോലും ആയിട്ടില്ല. പൊരുതാന്‍ സൈന്യം തയാറായിട്ടും ഭീരുവായ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിംഗര്‍ നാലു വരെ ഇന്ത്യയുടെ മണ്ണാണ്. എന്നാല്‍ ഫിംഗര്‍ മൂന്നിലേക്ക് മാറുകയാണ് നമ്മളിപ്പോള്‍. മോദി ചൈനയോട് കീഴടങ്ങിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ചൈന കയ്യേറിയ സ്ഥലങ്ങളില്‍ അവരിപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ സേന തിരിച്ചു പിടിച്ച സ്ഥലങ്ങളെല്ലാം തിരിച്ചു നല്‍കിയെന്നും ഭീരുവായ പ്രധാനമന്ത്രി ഇന്ത്യന്‍ മണ്ണ് നഷ്ടപ്പെടുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.