ഛോട്ടാരാജന് കോവിഡ്; കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ

User
0 0
Read Time:2 Minute, 14 Second

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായും ചികിത്സയില്‍ തുടരുകയാണെന്നും വ്യക്തമാക്കി ജയില്‍ അധികൃതര്‍. കൊടുംകുറ്റവാളിയായ ഛോട്ടാരാജന് എയിംസില്‍ ചികിത്സാ സൗകര്യം ഒരുക്കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.

61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെയുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. സിബിഐ അന്വേഷിക്കുന്ന ഈ കേസുകളുടെ വിചാരണയ്ക്കായി തിങ്കളാഴ്ച ഛോട്ടാരാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാന്‍ കഴിയില്ലെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.

ഒരു കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സാധാരണ ജനങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്ബോള്‍ ഛോട്ടാരാജന് എയിംസില്‍ ചികിത്സ നല്‍കുകയാണെന്നു വാര്‍ത്ത പങ്കുവച്ചു ചിലര്‍ ട്വീറ്റ് ചെയ്തു.

ബെഡ് കിട്ടാന്‍ സാധാരണക്കാര്‍ ഗ്യാങ്‌സ്റ്റര്‍ ആകണമോയെന്നും ചിലര്‍ വിമര്‍ശിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത്​ മൂന്നരലക്ഷത്തിലധികം കൊവിഡ് കേസുകള്‍ , മരിച്ചവരുടെ എണ്ണം രണ്ട്​ ലക്ഷം കടന്നു

രാജ്യത്ത്​ കൊവിഡ്​ രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. 3286 പേര്‍ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസമാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ്​ കേസുകളും മരണവും റിപ്പോര്‍ട്ട്​ ചെയ്​തതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളില്‍ 10,000ലധികം കൊവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. 66,538 പ്രതിദിന രോഗികളുള്ള മഹാരാഷ്​ട്രയാണ്​ ഒന്നാം സ്ഥാനത്ത്​. യു.പി, കേരള, കര്‍ണാടക […]

You May Like

Subscribe US Now