ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് : രാഷ്ടീയ കക്ഷികളുമായി ചര്‍ച്ച നടത്തി കേന്ദ്രം

User
0 0
Read Time:2 Minute, 17 Second

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ രാഷ്ട്രീയ കക്ഷികളുമായി കേന്ദ്രംചര്‍ച്ച നടത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതു ലക്ഷ്യമിട്ടു രൂപീകരിച്ച സപ്തകക്ഷി സഖ്യമായ പിഎജിഡി ആശയവിനിമയത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്നു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും അറിയിച്ചു.

2018 ജൂണിലാണു കശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്നത്. ഇതിനു ശേഷം ഇവിടെ തിരഞ്ഞെടുപ്പു നടന്നിട്ടില്ല. 2019 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞ്, രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളിലെ ആശങ്ക ചൂണ്ടിക്കാട്ടി കമ്മിഷന്‍ ഇതിനുള്ള അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ രൂപീകരിച്ച സപ്തകക്ഷി സഖ്യം ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നു കഴിഞ്ഞ 6 മാസമായി നിര്‍ജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പിഡിപി നേതാവു മെഹ്ബൂബ മുഫ്തിയ കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവു ഫാറൂഖ് അബ്ദുല്ല വീട്ടിലെത്തി സന്ദര്‍ശിച്ചു. മെഹ്‌മൂബയും സഖ്യത്തിലെ മറ്റു കക്ഷികളുമായും ഫാറൂഖ് ആശയവിനിമയവും നടത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ധനവില വര്‍ധനവ്: ക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്താനെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരേ പേരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കോവിഡ് വാക്‌സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കോവിഡ് പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്തിയേ മതിയാകൂ. […]

You May Like

Subscribe US Now