ജയ്​പൂരില്‍ അയല്‍വീട്ടിലേക്ക്​ തുരങ്കം നിര്‍മിച്ച്‌​ കവര്‍ന്നത് ‘വെള്ളി ശേഖരം’

User
0 0
Read Time:1 Minute, 50 Second

ജയ്​പൂര്‍: രാജസ്​ഥാന്‍ തലസ്​ഥാന നഗരമായ ജയ്​പൂരില്‍ ആസൂത്രിതമായ രീതിയില്‍ മോഷണം .90 ലക്ഷം വിലവരുന്ന പ്ലോട്ട്​ വിലക്കുവാങ്ങി തൊട്ടടുത്തുള്ള ഡോക്​ടറുടെ ബംഗ്ലാവിലേക്ക്​ ഇതില്‍നിന്ന്​ തുരങ്കം നിര്‍മിച്ചായിരുന്നു മോഷണം. പക്ഷേ, ദീര്‍ഘ നാളില്‍ ​ നിര്‍മിച്ച തുരങ്കം വഴി അകത്തുകടന്ന ​മോഷ്​ടാക്കള്‍ക്ക്​ ഡോക്​ടറുടെ വീട്ടില്‍നിന്ന്​ ലഭിച്ച മോഷണ വസ്​തുവാണ്​ ഏറെ കൗതുകമായത്​- ‘ഒരു പെട്ടിയില്‍ സൂക്ഷിച്ചുവെച്ച വെള്ളി ശേഖരം.’

ജയ്​പൂരിലെ വൈശാലിയില്‍ തന്റെ വസതിയില്‍ മോഷണം നടന്നതായി ഡോ. സുനില്‍ സോണി ബുധനാഴ്​ച​ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ​ വിവരം പുറത്തറിഞ്ഞത് .അടുത്ത പ്ലോട്ടില്‍നിന്ന്​ തന്റെ വീട്ടി​ന്റെ ബേസ്​മെന്‍റിലേക്ക്​ തുരങ്കം തീര്‍ത്താണ്​​ മോഷണമെന്നായിരുന്നു​ ഡോക്​ടറുടെ പരാതി.തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സമീപത്ത്​ മാസങ്ങള്‍ക്ക്​ മുമ്ബ്​ സംഘം 90 ലക്ഷം മുടക്കി സ്​ഥലമെടുത്ത വിവരം പൊലീസ്​ കണ്ടെത്തിയത്​. അതെ സമയം ഡോക്​ടറുടെ വെള്ളി ശേഖരത്തെ കുറിച്ച്‌​ അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ്​ നിഗമനം. പ്രതികളെ കുറിച്ച്‌​ സൂചനകള്‍ ലഭിച്ചിട്ടുണ്ട്​. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയെന്ന് പൊലീസ്​ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോടിയേരി പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് തിരികെ വരണമെന്ന് സിപിഎം നേതൃത്വം

തിരുവന്തപുരം : ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് തിരികെ വരണമെന്ന് സിപിഎം നേതൃത്വം.. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുളളിലെ പൊതുവികാരം. എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുളളിലുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുളള സാദ്ധ്യത സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്നത്. കോടിയേരി തിരികെയെത്തിയാല്‍ എം വിജയരാഘവന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വി. എസ് […]

You May Like

Subscribe US Now