ജാര്‍ഖണ്ഡിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വധിക്കാന്‍ ശ്രമം; ഇന്നോവ ഉപയോഗിച്ച്‌ നിരവധി തവണ ജഡ്ജിയുടെ കാറിലിടിച്ചു

User
0 0
Read Time:5 Minute, 6 Second

ഫത്തേപൂര്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി (സ്പെഷ്യല്‍ ജഡ്ജി പോക്സോ ആക്റ്റ്) മുഹമ്മദ് അഹ്മദ് ഖാന്‍ വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച കൗഷാംബിയിലെ കോഖ്രാജ് പ്രദേശത്തെ ചക്വാന്‍ ഗ്രാമത്തിന് സമീപം ഒരു ‘ഇന്നോവ’ ഖാന്റെ കാറില്‍ ഇടിച്ചാണ് അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ജഡ്ജിയുടെ ഗണ്‍മാന് പരിക്കേറ്റു, കൂടാതെ മുഹമ്മദ് അഹ്മദ് ഖാന്‍റെ കാറിന് സാരമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

വധശ്രമത്തിന് മുഹമ്മദ് അഹ്മദ് ഖാന്‍ ഖൊരാജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നും ഇത് ഒരു റോഡപകടം പോലെയാക്കാന്‍ ശ്രമിച്ചുവെന്നുമാണ് അഡീഷണല്‍ ജില്ലാ ജഡ്ജി പരാതിയില്‍ പറയുന്നത്. താന്‍ ഇരുന്ന ഭാഗത്ത് ഇന്നോവ കാര്‍ നിരവധി തവണ ഇടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഡിസംബറില്‍ ഒരു യുവാവിന്റെ ജാമ്യം നിരസിക്കുന്നതിനിടെ തനിക്ക് ബറേലിയില്‍ വധഭീഷണിയുണ്ടായിരുന്നതായും ഖാന്‍ തന്റെ പോലീസില്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആ യുവാവ് കൗഷാംബി നിവാസിയാണെന്നും പരാതിയില്‍ പറയുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജഡ്ജിയുടെ കാറില്‍ ഇടിച്ച ഇന്നോവ കണ്ടെടുത്തു, ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാറിന്റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എഡിജെ മുഹമ്മദ് അഹമ്മദ് ഖാന്‍ വ്യാഴാഴ്ച ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രയാഗരാജില്‍ എത്തിയിരുന്നു. കാറില്‍ ഫത്തേപ്പൂരിലേക്ക് മടങ്ങുകയായിരുന്നപ്പോള്‍ കൊഖ്രജിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഏതാനും വര്‍ഷം മുമ്ബ് അലഹബാദ് ജില്ലാ കോടതിയില്‍ എസിജെഎം ആയിരുന്ന സമയത്ത് ഉണ്ടായ സംഭവത്തില്‍ പിന്നീട് ഏറെ കാലം അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് എ.ഡി.ജെയുടെ കുടുംബാംഗങ്ങള്‍ക്കും നിരന്തരം വധഭീഷണി ലഭിച്ചിരുന്നു. ഇക്കാര്യം കൊഖ്‌രാജ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നും ഇന്‍സ്പെക്ടര്‍ ഗ്യാന്‍ സിംഗ് യാദവ് പറഞ്ഞു.

ജില്ലാ ജഡ്ജിയുടെ അപകടമരണം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പൊലീസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് ജാര്‍ഖണ്ഡ് ഹൈക്കോടതിക്ക് തടസമില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്തെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സുരക്ഷ വിശാല അര്‍ത്ഥത്തില്‍ തന്നെ പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് നേരെ ആക്രമണം നടന്ന ഒട്ടേറെ സംഭവങ്ങളുണ്ടായതായും കോടതി വിലയിരുത്തി.

കഴിഞ്ഞദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച്‌ മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് രാംദേവിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്; കേസ് ഓഗസ്റ്റ് 10 ന് പരിഗണനയ്ക്ക് വന്നേക്കും

ഡല്‍ഹി: അലോപ്പതിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് യോഗ ഗുരു സ്വാമി രാംദേവിന് ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. സ്വാമി രാംദേവ് അലോപ്പതി ഡോക്ടര്‍മാര്‍ കോവിഡ് -19 കേസുകള്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ്‌ നോട്ടീസ്. കേസ് ഓഗസ്റ്റ് 10 ന് പരിഗണനയ്ക്ക് വന്നേക്കും. ‘കോവിഡ് -19 ന് അലോപ്പതി മരുന്നുകള്‍ കഴിച്ച്‌ ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു എന്ന പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ […]

You May Like

Subscribe US Now