ജ​യി​ലിലാക്കുന്നതിന് പകരം ആര്യനെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണം’: ഷാ​രൂ​ഖി​നോ​ട് കേ​ന്ദ്ര​മ​ന്ത്രി

User
0 0
Read Time:2 Minute, 15 Second

ന്യൂ​ഡ​ല്‍​ഹി: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ തുടരുന്ന ആ​ര്യ​ന്‍ ഖാ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ. ചെ​റു​പ്രാ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും കുറച്ച്‌ നാളത്തേക്ക് അ​വ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ഷാ​രൂ​ഖ് ഖാ​നോ​ട് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം.

“ആ​ര്യ​ന് ന​ല്ല ഭാ​വി​യു​ണ്ട്. അ​വ​നെ ജ​യി​ലി​ല്‍ ഇ​ടു​ന്ന​തി​ന് പ​ക​രം ഒ​ന്നോ ര​ണ്ടോ മാ​സം ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് മാ​റ്റേ​ണ്ട​ത്. ഈ ​രാ​ജ്യ​ത്ത് ഇ​തി​നാ​യി ഒ​ട്ടേ​റെ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​പ്പോ​ള്‍ അ​വ​ന്‍റെ എ​ല്ലാ ശീ​ല​വും മാ​റി​ക്കൊ​ള്ളും- കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്‍​സി​ബി സോ​ണ​ല്‍ ഡ‍​യ​റ​ക്ട​ര്‍ സ​മീ​ര്‍ വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒക്ടോബര്‍ മൂ​ന്നി​നാ​ണ്, മും​ബൈയിലെ ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ റെ​യ്ഡ് ന​ട​ത്തി ആ​ര്യ​ന്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മും​ബൈ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ല്‍ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി തു​ട​രു​ക​യാ​ണ് ആ​ര്യ​ന്‍. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഷാരൂഖ് ഖാനും ഗൗരിയും ആര്‍തര്‍ റോഡ് ജയിലിലെത്തി ആര്യനെ സന്ദര്‍ശിച്ചിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ചെയ്തു; മികച്ച ചിത്രം 'മരക്കാര്‍', മികച്ച നടന്‍ ധനുഷും മനോജ് ബാജ്പെയും, നടി കങ്കണ

ന്യൂഡെല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മികച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ ആണ്. കൂടാതെ ‘മരക്കാറി’ന് മികച്ച വസ്ത്രാലങ്കാരത്തിനും സ്‌പെഷല്‍ എഫക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങളും ലഭിച്ചു. ഇന്‍ഡ്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് രജനീകാന്ത് ഏറ്റുവാങ്ങി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം […]

You May Like

Subscribe US Now