ടാങ്കര്‍ വഴിയില്‍ മറിഞ്ഞു ; ഒഴുകിയ പെട്രോള്‍ ഊറ്റാന്‍ നാട്ടുകാരുടെ തള്ള് ; പരിക്കേറ്റ ഡ്രൈവറെ തിരിഞ്ഞു നോക്കിയില്ല

User
0 0
Read Time:1 Minute, 53 Second

ന്യൂഡല്‍ഹി: നാട്ടുകാര്‍ കോവിഡിന്റെ ഭീതിയില്‍ വീട്ടിനുള്ളില്‍ കഴിയുമ്ബോള്‍ പതിയെ പിടിമുറുക്കിയ പെട്രോള്‍ വില തുടര്‍ച്ചയായി ഉയര്‍ന്ന് ലിറ്ററിന് 100 രൂപ വരെ എത്തി നില്‍ക്കുകയാണ്. പ്രതിഷേധിച്ചിട്ട് പോലും ഫലമില്ലെന്നിരിക്കെ അപകടത്തില്‍പെട്ട ടാങ്കറില്‍ നാട്ടുകാര്‍ നടത്തിയ പെട്രോള്‍ മോഷണം സംബന്ധിച്ച വീഡിയോ വില വര്‍ദ്ധനവ് സംബന്ധിച്ച കാര്യത്തിലെ കൃത്യമായ പ്രതികരണമായി മാറുന്നു.

വഴിയരികില്‍ മറിഞ്ഞുകിടക്കുന്ന പെട്രോള്‍ ടാങ്കറില്‍ നിന്നും ഇന്ധനം മോഷ്ടിക്കാന്‍ തിക്കും തിരക്കും കൂട്ടി നാട്ടുകാരുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത് മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ നിന്നുള്ള വീഡിയോ വൈറലായിരിക്കുകയാണ്.

അപകടത്തില്‍ പെട്ട ലോറിയിലെ ഗുരുതരമായി പരിക്കേറ്റ് ഡ്രൈവറെ തിരിഞ്ഞുപോലും നോക്കാതെയാണ് ആള്‍ക്കാര്‍ കയ്യില്‍കിട്ടിയ കുപ്പികളിലും മറ്റും പെട്രോള്‍ ഊറ്റിയെടുത്തത്. ലോറിക്ക് ചുറ്റും അനേകം ആള്‍ക്കാര്‍ ഉണ്ടെങ്കിലും പരിക്കേറ്റയാളെ സഹായിക്കാന്‍ ആരും എത്തിയില്ല. പകരം റോഡിലേക്ക് വീണ് പരന്നൊഴുകിയ പെട്രോള്‍ പാത്രം കൊണ്ടും കൈകൊണ്ടും കോരിയെടുക്കാന്‍ ശ്രമം നടത്തുന്നതും കാണാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ല; സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസുടമകള്‍

കോഴിക്കോട്: സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസുടമകള്‍.ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്നും ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. രജിസ്ട്രേഷന്‍ നമ്ബറിലെ അവസാന അക്കം ഒറ്റ, ഇരട്ട നമ്ബര്‍ അനുസരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശം തൊഴില്‍മേഖലയെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് […]

You May Like

Subscribe US Now