ടി.ടി.വി ദിനകരനുമായി സഖ്യം പ്രഖ്യാപിച്ച്‌​ നടന്‍ വിജയകാന്ത്​

User
0 0
Read Time:2 Minute, 31 Second

ചെന്നൈ: സീറ്റ്​ വിഭജനത്തില്‍ ഉടക്കി അണ്ണാ ഡി.എം.കെ സഖ്യം വിട്ട നടന്‍ വിജയകാന്തിന്‍റെ ഡി.എം.ഡി.കെ ടി.ടി.വി. ദിനകരന്‍റെ അമ്മ മക്കള്‍ മന്നേറ്റ കഴകവുമായി സഹകരിക്കും. 234 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ ഡി.എം.ഡി.കെ മത്സരിക്കും.

ഡി.എം.ഡി.കെക്ക്​ നല്‍കിയ സീറ്റുകളില്‍ നിന്ന്​ സ്​ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്ന്​ എ.എം.എം.കെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഡി.എം.ഡി.കെ പുറത്തുവിട്ട ആദ്യ പട്ടികയില്‍ വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയുടെ പേരുമുണ്ട്​. വിരുതചലത്തില്‍ നിന്നാകും പ്രേമലത ജനവിധി തേടുക. മുന്‍ എം.​എല്‍.എ പി. പാര്‍ഥസാരഥി വിരുഗാംപക്കത്ത്​ നിന്ന്​ മത്സരിക്കും.

’23 സീറ്റുകളും ഒരു രാജ്യസഭ സീറ്റുമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്​. എന്നാല്‍ 15 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കി​ല്ലെന്ന്​ അണ്ണാ ഡി.എം.കെ പറഞ്ഞു’ -പര്‍ഥസാരഥി സഖ്യം വിടാനുള്ള കാരണം വ്യക്തമാക്കി. അസദുദ്ദീന്‍ ഉ​ൈവസിയുടെ എ.ഐ.എം.ഐ.എമ്മും തമിഴ്​നാട്ടില്‍ ദിനകരന്‍ സഖ്യത്തിലാണ്​ മത്സരിക്കുന്നത്​. മൂന്ന്​ സീറ്റുകളാണ്​ അവര്‍ക്ക്​ ലഭിച്ചത്​.

2005ല്‍ സ്​ഥാപിതമായ വിജയകാന്തിന്‍റെ പാര്‍ട്ടി 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 8.38 ശതമാനം വോട്ട്​ നേടി ഏവരെയും ഞെട്ടിച്ചിരുന്നു. 2009 ലോക്​സഭ തെരഞ്ഞെടുപ്പില്‍ അവര്‍ വോട്ട്​ വിഹിതം അല്‍പം കൂടി വര്‍ധിപ്പിച്ചു.

എന്നാല്‍ 2011 നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു അവരുടെ മികച്ച പ്രകടനം. 29 സീറ്റുകളാണ്​ അന്ന്​ പാര്‍ട്ടി നേടിയത്​. കോണ്‍ഗ്രസ്​, ഇടത്​ പാര്‍ട്ടികളുമായി കൈകോര്‍ത്താണ്​ ഡി.എം.കെ മത്സരിക്കുന്നത്​. അണ്ണാ ഡി.എം.കെ സഖ്യം വിട്ടതിന്​ പിന്നാലെ നടന്‍ കമല്‍ഹാസന്‍ സഖ്യരൂപീകരണത്തിനായി ഡി.എം.ഡി.കെയെ ക്ഷണിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും ; സീറ്റു കിട്ടിയാലും കോണ്‍ഗ്രസിനൊപ്പം ഇനി മത്സരിക്കില്ല

കോട്ടയം: സീറ്റ് നഷ്ടമായതിനു പിന്നാലെ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മത്സരിക്കാന്‍ പലരും നിര്‍ദേശിച്ചിട്ടുണ്ടെന്ന പറയുന്ന ലതിക പ്രവര്‍ത്തകരുമായി ആലോചിച്ച്‌ നിര്‍ണായക തീരുമാനമെടുക്കും. ഇന്നലെ രാത്രിയും ഇന്നുമായി പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയാണ്. ഇവരുടെ അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കാനാണു ലതികയുടെ തീരുമാനം. ഒരു വര്‍ഷത്തിലേറെയായി ഏറ്റുമാനൂര്‍ സീറ്റു ലക്ഷ്യമാക്കി പ്രവര്‍ത്തനം നടത്തിയിരുന്ന ലതിക സീറ്റ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. കോണ്‍ഗ്രസ് […]

Subscribe US Now