ടൂള്‍കിറ്റ് കേസ് : ദിഷയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിയ്ക്കും ; നികിതയെയും ശാന്തനുവിനെയും ചോദ്യം ചെയ്യും

User
0 0
Read Time:2 Minute, 23 Second

ന്യൂഡല്‍ഹി : ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ദിഷയുടെ കസ്റ്റഡി കാലാവധി ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷയ്ക്ക് ജാമ്യം നല്‍കരുതെന്നാണ് ഡല്‍ഹി പോലീസ് കോടതിയ്ക്ക് മുന്നില്‍ അറിയിച്ചത്. തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

മലയാളി അഭിഭാഷകയായ നികിത ജേക്കബിനെയും ശാന്തനുവിനെയും ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളമാണ് ഡല്‍ഹി പോലീസ് ഇവരെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.

2019 മുതല്‍ ദിഷ രവിയ്ക്കും, നികിതയ്ക്കും, ശാന്തനുവിനും അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് ടൂള്‍ക്കിറ്റ് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇവര്‍ 2020 ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ നടത്തിയിരുന്നു. ടൂള്‍ക്കിറ്റ് പ്രചരിപ്പിക്കാനുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പും, ഇമെയില്‍ ഐഡിയും നിര്‍മ്മിച്ചതും ഈ കാലയളവിലാണ്. ഡിസംബറില്‍ ഇതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇവരെ ഇന്‍സ്റ്റഗ്രാമിലൂടെ സമീപിച്ചതായും പോലീസ് അറിയിച്ചു.

ടൂള്‍ക്കിറ്റ് നിര്‍മ്മിച്ചത് ശാന്തനുവിന്റെ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ചാണെന്നും ഇയാളാണ് ടൂള്‍ക്കിറ്റിന്റെ ഉടമസ്ഥനെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ ടൂള്‍ക്കിറ്റ് എഡിറ്റ് ചെയ്തിരുന്നു. ഇന്ന് മൂന്ന് പേരെയും ചോദ്യം ചെയ്‌തേക്കാമെന്നുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെഎസ്‌ആര്‍ടിസി സൂചനാ പണിമുടക്ക് ആരംഭിച്ചു : സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് സമരം നടക്കുക. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു, എഐടിയുസി സംഘടനകള്‍ പണിമുടക്കുന്നില്ല. ശമ്ബളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്ബനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. പണിമുടക്കിനെത്തുടര്‍ന്ന് ഇന്ന് ഭൂരിഭാഗം സര്‍വ്വീസുകളും മുടങ്ങി. പത്ത് ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഒത്തുതീര്‍പ്പിനായി തിങ്കളാഴ്ച ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് […]

You May Like

Subscribe US Now