Read Time:57 Second
ടൂള്‍കിറ്റ് കേസില്‍ കുറ്റാരോപിതനായ ശാന്തനു മുളുക് നല്കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാട്യാല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ ബോംബെ ഹൈക്കോടതി അനുവദിച്ച പത്ത് ദിവസത്തെ ട്രാന്‍സിറ്റ് ജാമ്യത്തിലാണ് ശാന്തനു.
കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദിഷ രാജ്യദ്രോഹം ചെയ്തതിന് തെളിവില്ലെന്നും സര്‍ക്കാരിന്റെ ദുരഭിമാനം തീര്‍ക്കാന്‍ ഈ വകുപ്പ് ഉപയോഗിക്കരുതെന്നും കോടതി വിമര്‍ശിച്ചിരിന്നു