ട്രൂകോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന്; കേന്ദ്രത്തിനും മഹാരാഷ്ട്രക്കും ബോംബേ ഹൈക്കോടതിയുടെ നോട്ടീസ്

User
0 0
Read Time:1 Minute, 52 Second

മുംബൈ | മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റീസ് ദിപാന്‍കര്‍ ദത്ത, ജസ്റ്റീസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ബെഞ്ചാണു ശശാങ്ക് പോസ്തുറെ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചു നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്.

ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു മറ്റു ചില പങ്കാളികള്‍ക്കു നല്‍കുകയും ഉത്തരവാദിത്തം ഉപയോക്താവിന് മേല്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു എന്നാണു ഹരജിയിലെ പ്രധാന ആരോപണം. ഉപയോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളര്‍ യുപിഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) സേവനവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും ഹരജിയിലുണ്ട്.
നിരവധി വായ്പാദാതാക്കള്‍ ട്രൂകോളര്‍ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. നോട്ടീസിന് മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണു കോടതി കേന്ദ്രത്തോടും മഹാരാഷ്ട്രയോടും മറ്റ് കക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജുലൈയില്‍ 12 കോടി കൊവിഡ് വാക്സിന്‍ ഡോസ് വിതരണം ചെയ്യും; ഇതുവരെ 2.19 കോടി നല്‍കിയെന്ന് കേന്ദ്രം

ദില്ലി; സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജുലൈയില്‍ 12 കോടി കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ മാസം ഇതുവരെ 2.19 കോടിയിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജൂലൈ മാസത്തില്‍ 12 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്, മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലേക്കുള്ള വിതരണം ഉള്‍പ്പെടെ1 ജൂലൈ മാസത്തില്‍ ലഭ്യമാകുന്ന ഡോസുകളെക്കുറിച്ച്‌ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും […]

You May Like

Subscribe US Now