ഡല്‍ഹിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

User
0 0
Read Time:2 Minute, 13 Second

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശ​ുപത്രിയിലെ ഡോക്​ടറും പ്രമുഖ ഗൈ​നക്കോളജിസ്​റ്റുമായ എസ്​.കെ. ബണ്ഡാരി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 86 വയസായിരുന്നു. കോവിഡ്​ ബാധിതയായി ചികിത്സയിലായിരുന്ന അവര്‍ വ്യാഴാഴ്ചയാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

കോണ്‍ഗ്രസ്​ നേതാവ്​ സോണിയ ഗാന്ധി മക്കളായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ പ്രസവിച്ചപ്പോഴും പ്രിയങ്ക രണ്ടുമക്കളെ പ്രസവിച്ചപ്പോഴും ചികിത്സ നല്‍കിയത്​ ഇവരായിരുന്നു.

ഹൃദയ സംബന്ധമായ ചികിത്സക്ക്​ രണ്ടാഴ്ച മുമ്ബാണ്​ ബണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തുടര്‍ന്ന്​ നടത്തിയ പരിശോധനയില്‍ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. കോവിഡ്​ ബാധയെ തുടര്‍ന്ന്​ ആരോഗ്യനില വഷളായതോടെ വ്യാഴാഴ്ച ഉച്ച മണിയോടെ മരിച്ചതായി ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ്​. റാണ പറഞ്ഞു.

കോവിഡ്​ പ്രതിരോധ വാക്​സിന്‍റെ രണ്ടു ഡോസും ബണ്ഡാരി സ്വീകരിച്ചിരുന്നു. കോവിഡ്​ ബാധിച്ച​തിനെ തുടര്‍ന്ന്​ വിരമിച്ച ഐ.എ.എസ്​ ഓഫിസറായ ഇവരുടെ ഭര്‍ത്താവ് ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുകയാണ്​. 97 വയസായ അദ്ദേഹത്തെ ഭാര്യയുടെ മരണവിവരം അറിയിച്ചിട്ടില്ല.

ഡോക്​ടറുടെ മരണത്തില്‍ കോണ്‍ഗ്രസ്​ നേതാവ് പ്രിയങ്ക ഗാന്ധി​ ദുഃഖം രേഖപ്പെടുത്തി. ലണ്ടനില്‍നിന്ന്​ ​ബിരുദാനന്തര ബിരുദം കരസ്​ഥമാക്കിയശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു അവര്‍. തുടര്‍ന്ന്​ 58 വര്‍ഷം ഗംഗാറാം ആശുപത്രിയില്‍ ബണ്ഡാരി സേവനം അനുഷ്​ഠിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് റദ്ദാക്കി. ചെന്നൈ- ആലപ്പി എക്സ്പ്രസ്, ആലപ്പി- ചെന്നൈ എക്സ്പ്രസ്, എറണാകുളം -കാരയ്ക്കല്‍ എക്സ്പ്രസ്, കാരയ്ക്കല്‍- എറണാകുളം എക്സ്പ്രസ്, മംഗളുരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം- മംഗളുരു മലബാര്‍ എക്സ്പ്രസ്, പുനലൂര്‍ – മധുരൈ പാസഞ്ചര്‍, മധുരൈ- പുനലൂര്‍ പാസഞ്ചര്‍ എന്നിവയാണ് താല്‍ക്കാലികമായി സര്‍വീസ് റദ്ദാക്കിയത്. ലോക്ഡൗണായതിനാല്‍ സര്‍വീസ് നടത്തുന്നത് ലാഭകരമല്ലാത്തതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു.

You May Like

Subscribe US Now