ന്യൂഡല്‍ഹി: ലോകമാപ്പില്‍ ഇന്ത്യക്ക് കറുത്ത പൊട്ടു ചാര്‍ത്തിയ ഡല്‍ഹി വംശഹത്യക്ക് ഒരാണ്ട് പിന്നിടുമ്ബോഴും ഇരകളുടെ ഭവന നിര്മാണനെന്ന പേരില്‍ സി.പി.എം പിരിച്ച കോടികളെ കുറിച്ച ഒരു വിവരവുമില്ല. പണം ഇനിയും ചെലവഴിക്കുകയോ ഇരകളുടെ പുനരധിവാസത്തിനായുള്ള എന്തെങ്കിലും നടപടികള# ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാര്‍ട്ടി നടത്തിയ പിരിവില്‍ ഏറ്റവും തുക പിരിഞ്ഞുകിട്ടിയത് കേരളത്തില്‍നിന്നാണെന്ന് ഡല്‍ഹി വംശീയാതിക്രമത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സജീവമായുണ്ടായിരുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ഡല്‍ഹി സെക്രട്ടറി ആശ ശര്‍മ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍നിന്നും വലിയ തുക പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, രാജ്യത്തുനിന്ന് ഒട്ടാകെ എത്ര തുക പിരിഞ്ഞുകിട്ടി എന്ന് അവര്‍ വ്യക്തമാക്കിയില്ല.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആഹ്വാന പ്രകാരം ഡല്‍ഹി കലാപബാധിതര്‍ക്കുവേണ്ടി സി.പി.എം സമാഹരിച്ച തുകയുടെ കണക്ക് സി.പി.എം മുഖപത്രമായ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. കേരളത്തില്‍നിന്നുമാത്രം 5.30 കോടി രൂപയാണ് സി.പി.എം പിരിച്ചതെന്ന് ജില്ല തിരിച്ച് പ്രസിദ്ധീകരിച്ച കണക്കില്‍ സി.പി.എം മുഖപത്രം വെളിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട 53 പേരുടെ കുടുംബത്തിനും അന്ന് ഓരോ ലക്ഷം രൂപ വീതം നല്‍കിയതാണ് പിരിച്ചെടുത്ത തുകയില്‍നിന്ന് നടത്തിയ ഏറ്റവും വലിയ ഫണ്ട് വിനിയോഗം. ഇതു കൂടാതെ കലാപത്തില്‍ പരിക്കേറ്റവരുടെ 17 കുടുംബങ്ങള്‍ക്ക് 5,000 മുതല്‍ 20,000 രൂപ വരെയുള്ള സാമ്ബത്തിക സഹായവും പാര്‍ട്ടി നല്കി. സി.പി.എമ്മിന്റെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ റേഷന്‍ പുറമെ ഇരകള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ഗ്യാസ് സിലിണ്ടറുകളും സീലിങ് ഫാനുകളും കലാപത്തിലെ ഇരകളുടെ ആശ്രയമായിരുന്ന മുസ്തഫാബാദ് അല്‍ ഹിന്ദ് ആശുപത്രിക്ക് മരുന്നുകളും നല്കി.