ഡി.എം.കെയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് ചൂടില്‍ തമിഴകം

User
0 0
Read Time:2 Minute, 18 Second

ഡി.എം.കെയും കോണ്‍ഗ്രസും കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. 20 സീറ്റുകളില്‍ മത്സരിക്കുന്ന ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കും.

അല്‍പ്പം വൈകിയെങ്കിലും ഏറെ അത്മവിശ്വാസത്തോടെയാണ് ഡി.എം.കെ സ്ഥാനാര്‍ഥി പട്ടികയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കിയത്. ഇന്ധന വില നിയന്ത്രണവും വികസന പദ്ധതികളും, വനിതാ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ച്‌ പ്രചാരണ രംഗത്തു കളം പിടിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്.

കരുണാനിധിയുടെ കൊച്ചുമകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പടെ മത്സര രംഗത്തുള്ളത് നേട്ടമാവുമെന്നും ഡി.എം.കെ കണക്കു കൂടുന്നു. ഭരണ നേട്ടങ്ങളില്‍ ഊന്നിയാണ് എ.ഡി.എം.കെ പ്രചാരണം നടത്തുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഓ പനീര്‍ സെല്‍വവും തന്നെയാണ് പ്രധാനമായി രംഗത്തുള്ളത്. ബി.ജെ.പിയുമായുള്ള സഖ്യവും ഇക്കുറി എ.ഡി.എം.കെക്ക് ഇക്കുറി നിര്‍ണായകമാണ്.

മറുവശത്ത് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും, ടി.ടി.വി ദിനകരന്റെ എ.എം.എം.കെയും നയിക്കുന്ന രണ്ട് സഖ്യങ്ങള്‍ ഇരു മുന്നണികളെയും വെല്ലുവിളിക്കുന്നു. കോയമ്ബത്തൂര്‍ സൗത്തില്‍ നിന്ന് ജനവിധി തേടുന്ന കമല്‍ ഹസ്സന്‍ ഇതിനകം തന്നെ പ്രചാരണം തുടങ്ങി. ശരത് കുമാര്‍, രാധിക , നാസര്‍ തുടങ്ങി പ്രമുഖര്‍ തന്നെ എം.എന്‍.കെ സഖ്യത്തിനായി രംഗത്ത് ഉണ്ട്. വരും ദിവസങ്ങളില്‍ ചെറു കക്ഷികളുടെ കൂടി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചൂട് കനക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സഹോദരിയുടെ കാമുകന്റെ കയ്യും തലയും വെട്ടിയെടുത്ത് സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍; ക്രൂരസംഭവം മധ്യപ്രദേശില്‍

ജബല്‍പൂര്‍: സഹോദരിയുടെ കാമുകന്റെ കയ്യും തല വെട്ടിയെടുത്ത്, അതുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്. വിവരമറി​ഞ്ഞ് സഹോദരിയായ യുവതി തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. 22 വയസുള്ള ധീരജ് ശുക്ല എന്ന യുവാവാണ് ദുരഭിമാനത്തിന്റെ പേരില്‍ സഹോദരിയുടെ കാമുകന്റെ തലയും, കയ്യും അറുത്തെടുത്തത്. ഒരു കയ്യില്‍ അറുത്തെടുത്ത തലയും മറു കയ്യില്‍ കോടാലിയുമായി നടന്നു വന്നാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ധീരജ് ശുക്ലയുടെ സഹോദരിയും രാമങ്കര […]

You May Like

Subscribe US Now