ഡി.എല്‍.എഫ് അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവിന് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്

User
0 0
Read Time:1 Minute, 21 Second

ന്യൂഡല്‍ഹി: ഡി.എല്‍.എഫ് അഴിമതിക്കേസില്‍ സി.ബി.ഐ ലാലു പ്രസാദ് യാദവിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് വിവരം. രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഏപ്രില്‍ മുതല്‍ ജാമ്യത്തില്‍ കഴിയുകയാണ്. മൂന്ന് വര്‍ഷത്തോളം ജയിലില്‍ കഴിയുകയായിരുന്ന ലാലുവിന് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് പ്രമുഖ ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അഴിമതിക്കേസില്‍ സി.ബി.ഐയുടെ ഇക്കണോമിക് ഒഫന്‍സ് ബ്രാഞ്ച് 2018ലാണ് അന്വേഷണം തുടങ്ങിയത്. മുംബൈ ബാന്ദ്രയിലെയും ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍ വികസനത്തിലും കണ്ണുവെച്ച്‌ ഡി.എല്‍.എഫ് ലാലു പ്രസാദ് യാദവിനെ കൈക്കൂലി നല്‍കി എന്നായിരുന്നു കേസ്.

രണ്ടുവര്‍ഷം നടത്തിയ അന്വേഷണത്തിനൊടുവില്‍ തെളിവൊന്നും ലഭിക്കാത്തതിനാലാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നെയ്യാറ്റിന്‍കരയില്‍ അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേറ്റ ഭിന്നശേഷിക്കാരന്‍ മരിച്ചു

തിരുവനന്തപുരം: അയല്‍വാസി പെട്രോള്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെയ് 12നാണ് സംഭവമുണ്ടായത്. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസിനെ അയല്‍വാസിയായ സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വര്‍ഗീസ് വീടിനോട് ചേര്‍ന്ന് ശവപ്പെട്ടി വില്‍ക്കുന്നയാളാണ്. ഇത് സംബന്ധിച്ച്‌ അയല്‍വാസിയുമായി ചില […]

You May Like

Subscribe US Now