ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്‌തു

User
0 0
Read Time:1 Minute, 50 Second

ന്യൂഡല്‍ഹി> രാജ്യസഭാ എം പിമാരായി , ഡോ വി ശിവദാസനും ജോണ് ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

പോരാട്ട ഭൂമികകളെ ത്രസിപ്പിച്ച സമരാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്‍ രാജ്യസഭയിലേക്ക് എത്തുന്നത്. പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ ശിവദാസന്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത് തടവിലിടപ്പെട്ട വിദ്യാര്‍ഥി നേതാവാണ് ശിവദാസന്‍.

കേരളത്തില് നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്ത്തകനാണ് ജോണ് ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ സൗമ്യസുപരിചിത മുഖമാണ് രാജ്യസഭയിലേക്ക് എത്തുന്ന ജോണ്‍ ബ്രിട്ടാസ്. ഇരുപത്തിരണ്ടാം വയസ്സില്‍ ദേശാഭിമാനി ലേഖകനായി ഡല്‍ഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് രാജ്യസഭയാണ്.

അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന്, അബ്ദുള് വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്യില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജനങ്ങള്‍ക്ക് വരുമാനമില്ല, വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസമെങ്കിലും സാവകാശം നല്‍കണം -വി.ഡി. സതീശന്‍

തിരുവനന്തപുരം: കോവിഡ് ഒന്നാംതരംഗത്തിന്‍റെ സമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വായ്പാ തിരിച്ചടവുകള്‍ക്ക് സാവകാശം നല്‍കിയതുപോലെ ഇത്തവണയും സാവകാശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. നല്ല ശതമാനം ആളുകള്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ശമ്ബളക്കാരല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നാട്ടിലെ സാധാരണക്കാര്‍ക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള കടബാധ്യതയുണ്ടാകും. കഴിഞ്ഞ ലോക്ഡൗണില്‍ ബാങ്കുകളുമായി ആലോചിച്ച്‌ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. തിരിച്ചടവിന് സമയം നീട്ടിക്കൊടുത്തിരുന്നു. നിലവില്‍ സ്വകാര്യ, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ […]

You May Like

Subscribe US Now